വെള്ള കാർഡുകാരുടെ അരി വെട്ടിക്കുറച്ചു; ഓണക്കാലത്തെ സ്പെഷൽ അരിയും പകുതിയായി

തിരൂർ: റേഷൻ കുറവുള്ള വെള്ള കാർഡ് ഉടമകളുടെ അരി ഓണക്കാലത്തും വെട്ടിക്കുറച്ച് സർക്കാറിന്റെ കടുംകൈ. മേയ്, ജൂൺ മാസങ്ങളിൽ 10 കിലോ വീതവും കഴിഞ്ഞ മാസം ഏഴു കിലോയുമായിരുന്നു 10.90 രൂപ നിരക്കിൽ നൽകിയിരുന്നത്. എന്നാൽ, അതാണ് ഓണക്കാലമായിട്ടും ഈ മാസം രണ്ട് കിലോയാക്കി വെട്ടിക്കുറച്ചത്.

അതോടൊപ്പം മുൻകാലങ്ങളിൽ ഓണക്കാലത്ത് നൽകിയിരുന്ന സ്പെഷൽ അരി പകുതിയായി കുറച്ചു. 10 കിലോ നൽകിയിരുന്നതാണ് അഞ്ച് കിലോയാക്കിയത്. ഇതോടെ നിലവിൽ ഈ മാസം വെള്ള കാർഡ് ഉടമകൾക്ക് ഏഴ് കിലോ അരിയാണ് 10.90 രൂപ നിരക്കിൽ ലഭിക്കുക.

പച്ചരിയും ഈ മാസം കിട്ടാക്കനിയാണ്. പൊതു വിപണിയിലെ അനിയന്ത്രിത വിലക്കയറ്റത്തിൽ ചെറിയ ഒരു ആശ്വാസമായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കിറ്റും ഇത്തവണ കിട്ടില്ല. മഞ്ഞ കാർഡ് ഉടമകൾക്കു മാത്രമാണ് കിറ്റ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സിവിൽ സപ്ലൈസ് ചില്ലറ വിൽപന കേന്ദ്രങ്ങളിൽ കിലോക്ക് 25 രൂപ നിരക്കിൽ അരി ലഭിക്കുമെങ്കിലും ഒരു കാർഡുടമക്ക് അഞ്ച് കിലോയായി നിജപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Civil supplies dept cuts rice quota of white card holders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.