പിണറായി ഭരണത്തിനെതിരെ പൗരവിചാരണ നവംബര്‍ ഒന്ന് മുതൽ

കോഴിക്കോട് : പിണറായി ഭരണത്തിനെതിരെ നവംബര്‍ ഒന്ന് മുതൽ പൗരവിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്റെ ജനവിരുദ്ധ നിലാപാടുകളെയും അഴിമതികളെയും പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. അതുകൊണ്ടൊന്നും തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായ സമര പരിപാടികളിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

നവംബര്‍ ഒന്നിന് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കൊച്ചിയില്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് സ്ത്രീ സുരക്ഷയിലെ വീഴ്ചകള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാര്‍ച്ച് നടത്തും. മൂന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. എട്ടിന് യു.ഡി.എഫ് നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളിലോക്ക് രാജ്ഭവന്‍ മാർച്ച് ചെയ്യും. 14ന് 'നരബലിയുടെ തമസില്‍ നിന്ന് നവോഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്' കാമ്പയിന്‍ ആരംഭിക്കും. 20 മുതല്‍ 30 വരെ വാഹന പ്രചരണ ജാഥകള്‍ നടത്തും. ഡിസംബര്‍ രണ്ടാം വാരത്തില്‍ 'സെക്രട്ടേറിയറ്റ് വളയല്‍' സമരം നടത്തുമെന്നും വിഝി സതീശൻ അറിയിച്ചു. 

Tags:    
News Summary - Civil trial against Pinarayi administration from November 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.