തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കളും പ്രവർത്ത കരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. എസ്.എഫ്.ഐ പ്ര വർത്തകൻ മൂന്നാംവര്‍ഷ ബി.എ പൊളിറ്റിക്സ് വിദ്യാര്‍ഥി ആറ്റുകാൽ സ്വദേശി സി. അഖിലിനാണ്(22) കുത്തേറ്റത്. സംഘർഷത്തിനിടെ, കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് ഓഫിസിന് മുന്നിൽവെച്ച് അഖിലിനെ കുത്തുകയായിരുന്നു. സഹപാഠികൾ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചപ്പോൾ യൂനിറ്റ് ഭാരവാഹികൾ ഗേറ്റ് പൂട്ടി തടഞ്ഞു. വിദ്യാർഥികൾ ഫോണിൽ അറിയിച്ചതനുസരിെച്ചത്തിയ കേൻറാൺമെൻറ് എ.സിയുടെ നേതൃത്വത്തിൽ ഗേറ്റ് തുറന്നാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവത്തെ തുടർന്ന് വൈകീട്ടോടെ അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ടു കുത്തേറ്റ അഖിലിെൻറ സ്ഥിതി അതിഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ദേശീയ പവർലിഫ്റ്റിങ്, വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യനാണ് അഖിൽ. ചികിത്സ വൈകിപ്പിച്ചതിൽ പ്രതിഷേധിച്ചും കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ടും സംഘടനയിലെ വിദ്യാര്‍ഥികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. വിദ്യാർഥിനികളടക്കം റോഡ് ഉപരോധിച്ചു.
കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന ഡി.സി.പി ആർ. ആദിത്യയുടെ ഉറപ്പിലാണ് കുട്ടികൾ പിരിഞ്ഞത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. യൂനിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്ത്, സെക്രട്ടറി എ.എൻ. നസീം പ്രവർത്തകരായ അമർ, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേൻറാൺമെൻറ് പൊലീസ് കേസെടുത്തത്. ഇവരെ പൊലീസ് തെരയുകയാണ്.
മാസങ്ങൾക്ക് മുമ്പ് പാളയത്ത് നടുറോഡിൽ പൊലീസുകാരനെ തല്ലിയ കേസിൽ മുഖ്യപ്രതിയാണ് നസീം. അഖിലിനെ ഏതാനും നാളായി യൂനിറ്റ് നേതാക്കൾ ലക്ഷ്യമിട്ടിരുന്നതായി വിദ്യാർഥികൾ ആരോപിച്ചു. കോളജ് മാഗസിനിൽ നിന്ന് അഖിലിെൻറ ചിത്രം ഒഴിവാക്കി.
വ്യാഴാഴ്ച അഖിലും കൂട്ടുകാരും കാൻറീനിലിരുന്ന് പാടിയത് യൂനിറ്റ് കമ്മിറ്റിയംഗം ചോദ്യംചെയ്തിരുന്നു. ഇതിെൻറ തുടർച്ചയായിരുന്നു വെള്ളിയാഴ്ചയിലെ അക്രമം. രാവിലെ കോളജ് യൂനിയൻ ഓഫിസിന് മുന്നിലെ മരച്ചുവട്ടിലിരുന്ന അഖിലിനെയും പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെയും ‘റൗണ്ട്സി’നു വന്ന യൂനിറ്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞ് അസഭ്യം പറഞ്ഞതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. തൊട്ടടുത്ത സംസ്കൃത കോളജിൽനിന്ന് 20ഓളം എസ്.എഫ്.ഐ പ്രവർത്തകരെത്തി ഇവർക്കൊപ്പം ചേർന്ന് പെൺകുട്ടികളടക്കമുള്ളവരെ തല്ലി. ഇതിനിടെയാണ് അഖിലിനെ ശിവരഞ്ജിത്തും നസീമും ചേർന്ന് വലിച്ചുകൊണ്ടുപോയി കുത്തിയത്. ദിവസവും എസ്.എഫ്.െഎ നേതാക്കൾ നടത്തുന്ന പരിശോധനയാണ് റൗണ്ട്സ്.
സംഭവുമായി ബന്ധപ്പെട്ട് എസ്.എഫ്.െഎ കോളജ് യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു അറിയിച്ചു. കുറ്റക്കാരെ സംരക്ഷിക്കില്ല. പ്രശ്നങ്ങള്‍ നിയന്ത്രിക്കാനോ ഒഴിവാക്കാനോ യൂനിറ്റിന് കഴിഞ്ഞില്ല. ബാക്കികാര്യം പരിശോധിച്ച് സംഘടനപരമായി നടപടിയെടുക്കുമെന്നും സാനു പറഞ്ഞു. അതേസമയം, പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് കണ്ണൂരിൽ പറഞ്ഞു. ആരോപണം കേട്ട് നടപടിയെടുക്കില്ല. കേസെടുത്തതിെൻറ പേരിൽ മാത്രം ആരെയും കുറ്റക്കാരെന്ന് വിലയിരുത്താൻ പറ്റില്ലെന്നും സച്ചിൻദേവ് പറഞ്ഞു.
മേയിൽ എസ്.എഫ്.െഎ നേതാക്കളുടെ മാനസികപീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വിവാദമായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് എസ്.എഫ്.െഎ യുടെ അധീനതയിലുള്ള ഇടിമുറിയെന്ന യൂനിറ്റ് ഒാഫീസ് അടച്ചുപൂട്ടിയതായും താക്കോൽ പ്രിൻസിപ്പലിെൻറ കൈവശമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു.
അഞ്ച് വർഷത്തിനിടെ കോളജിൽനിന്ന് ബിരുദപഠനം പൂർത്തിയാക്കാതെ 187 വിദ്യാർഥികൾ ടി.സി വാങ്ങിപ്പോയതായും മന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.