തണ്ടർബോർട്ടിന്‍റെ പിടിയിലായ ചന്ദ്രു, ഉണ്ണിമായ

വയനാട്ടിൽ ഏറ്റുമുട്ടിയ മാവോവാദികൾ ബാണാസുര ദളത്തിലെ അംഗങ്ങൾ; പിടിലായ ചന്ദ്രു കമാൻഡർ

മാനന്തവാടി: വയനാട്ടിൽ പേര്യ ചപ്പാരത്ത് പൊലീസുമായി ഏറ്റുമുട്ടിയ മാവോവാദികൾ ബാണാസുര ദളത്തിലെ അംഗങ്ങളെന്ന് വിവരം. ഏറ്റുമുട്ടിലിനിടെ പിടിയിലായ ചന്ദ്രു ബാണാസുര ദളം കമാൻഡറാണ്. പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും രക്ഷപ്പെട്ട രണ്ട് സ്ത്രീകളും കർണാടക സ്വദേശികളാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, രക്ഷപ്പെട്ട രണ്ടു പേർക്കായി വനമേഖലയിൽ പൊലീസും തണ്ടർബോൾട്ടും നക്സൽ വിരുദ്ധ സേനയും തിരച്ചിൽ ഊർജിതമാക്കി. രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാൾക്ക് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അതിനാൽ, ഉൾവനത്തിലേക്ക് ഇവർ പോകാൻ സാധ്യതയില്ലെന്നാണ് ദൗത്യസംഘത്തിന്‍റെ വിലയിരുത്തൽ.

വയനാട്ടിൽ ആഴ്ചകൾ നീണ്ട തിരച്ചിലിനിടെ ഇന്നലെ രാത്രി 11 മണിയോടെ പേര്യ ഉൾവനത്തിലാണ് മാവോവാദികളും പൊലീസും നേർക്കുനേർ ഏറ്റുമുട്ടിയത്. ഒരു മാസം മുമ്പ് കേരള ഫോറസ്റ്റ് വനം ഡിവിഷനു കീഴിലെ കമ്പമല വനം ഡിവിഷൻ ഓഫിസ് അഞ്ചംഗ മാവോവാദി സംഘം അടിച്ചു തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

ആറളം വനമേഖലയിൽ വനപാലകരെ കണ്ടതിനെത്തുടർന്ന് മാവോവാദികൾ കഴിഞ്ഞ ദിവസം വനപാലകർക്കുനേരെ വെടിയുതിർത്തിരുന്നു. നിസ്സാര പരിക്കുകളോടെയാണ് അന്ന് വനപാലകർ രക്ഷപ്പെട്ടത്. ഇതിനു പിന്നാലെയാണ് ആറളം, പേര്യ മേഖലയിൽ മാവോവാദികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയതും വെടിവെപ്പുണ്ടായതും.

Tags:    
News Summary - Clashed Maoists in Wayanad was the Members of Banasura Dalam; Commander Chandru captured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.