തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ വർധിപ്പിക്കുന്നു. സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യാൻ സമിതിക്ക് രൂപം നൽകും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.
ക്ലിഫ് സുരക്ഷ അവലോകനം ചെയ്യാൻ ഡി.ഐ.ജിയുടെ നേതൃത്വത്തിലാണ് സമിതി രൂപവത്കരിക്കുക. വി.വി.ഐ.പികളുടെയും വി.ഐ.പികളുടെയും സുരക്ഷാകാര്യങ്ങൾ ഏകോപിപ്പിക്കാനായി ഒരു എസ്.പിയുടെ പ്രത്യേക തസ്തികയും സൃഷ്ടിക്കും.
ദിവസങ്ങൾക്ക് മുമ്പ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിന് മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊലീസിനെ വെട്ടിച്ച് പ്രതിഷേധക്കാർ ക്ലിഫ് ഹൗസിെൻറ ഗേറ്റ് വരെയെത്തി. സുരക്ഷാ വീഴ്ചയിൽ സിറ്റി പൊലീസ് കമീഷണറോട് അന്ന് വിശദീകരണവും തേടിയിരുന്നു. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ഈ സംഭവത്തിെൻറകൂടി പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. ഈ ഭാഗത്ത് നിരവധി മന്ത്രി വസതികളുമുണ്ട്. അതിനാൽ പ്രദേശം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന ശിപാർശയും പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.