തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ 37 ലക്ഷം കുട്ടികളുടെ കൈയിൽ ഇൗ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയെൻറ കത്തും സമ്മാനമായി നെയിംസ്ലിപ്പും എത്തും. സ്കൂളുകളിലെ അസംബ്ലിയിൽവെച്ച് ഇവ വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കി.
ഒരു വിദ്യാർഥിക്ക് ആറ് നെയിം സ്ലിപ്പ് എന്ന തോതിൽ നൽകാൻ മൊത്തം രണ്ട് കോടി നെയിംസ്ലിപ്പാണ് തയാറാക്കിയത്. ഇതിെൻറ ചുമതല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കാർഡ് രൂപത്തിൽ 40 ലക്ഷത്തോളം കത്തുകളാണ് തയാറാക്കിയത്. നല്ലനാളെയെ വാർത്തെടുക്കാൻ വിദ്യാർഥികളുടെ കടമകൾ ഒാർമപ്പെടുത്തുന്നതാണ് കത്ത്. പ്രകൃതി സംരക്ഷണം, ശുചിത്വം, വികസനം തുടങ്ങിയ മേഖലകളിൽ വിദ്യാർഥികളുടെ പങ്ക് കൂടി കത്ത് ഒാർമിപ്പിക്കുന്നു. ജില്ല പി.ആർ.ഡി ഒാഫിസ് എസ്.എസ്.എയുടെ ബി.ആർ.സി, സി.ആർ.സി എന്നിവ വഴി ഇവ സ്കൂളുകളിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.