അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന്​ ഗവർണറോട്​ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഹ​ർ​ത്താ​ലി​ലും അ​നു​ബ​ന്ധ സം ​ഭ​വ​ങ്ങ​ളി​ലും അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ രാ​ഷ്​​​ട്രീ​യം നോ​ക്കാ​തെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​ര ി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ർ​ണ​ർ ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വ​ത്തെ അ​റി​യി​ച്ചു.

ഹ​ർ​ത്താ​ൽ അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച്​ ഇൗ​മാ​സം മൂ​ന്നി​ന്​ ഗ​വ​ർ​ണ​ർ സ​ർ​ക്കാ​റി​നോ​ട്​ വി​ശ​ദീ ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ്​​ വ്യാ​ഴാ​ഴ്​​ച രാ​ത്രി ഏ​ഴ​ര​യോ​ടെ രാ​ജ്​​ഭ​വ​നി​ൽ നേ​രി​െ​ട്ട​ത്തി​ മു​ഖ്യ​മ​ന്ത്രി ക്ര​മ​സ​മാ​ധാ​ന നി​ല സം​ബ​ന്ധി​ച്ചും നാ​ശ​ന​ഷ്​​ട​ങ്ങ​ളെ​ക്കു​റി​ച്ചും ഗ​വ​ർ​ണ​റോ​ട്​ വി​ശ​ദീ​ക​രി​ച്ച​ത്.

അ​തി​ക്ര​മ​ങ്ങ​ളു​ടെ സ്വ​ഭാ​വ​വും പൊ​ലീ​സ്​ ന​ട​പ​ടി​ക​ളും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ബോ​ധ​പൂ​ർ​വം പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ ശ്ര​മ​മു​ണ്ടാ​യി, പൊ​ലീ​സ്​ കൃ​ത്യ​സ​മ​യ​ത്ത്​ ഇ​ട​പെ​ട്ട​തി​നാ​ലാ​ണ്​ അ​നി​ഷ്​​ട സം​ഭ​വം ഒ​ഴി​വാ​യ​ത്. ഭാ​വി​യി​ലും ഇ​ത്ത​രം ന​ട​പ​ടി തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഗ​വ​ർ​ണ​ർ​ക്ക്​ ഉ​റ​പ്പ്​ ന​ൽ​കി.

അ​ര മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ്ര​ള​യാ​ന​ന്ത​ര പു​നഃ​സൃ​ഷ്​​ടി, ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു. നി​യ​മ​സ​ഭ സ​മ്മേ​ള​നം ഉ​ൾ​പ്പെ​ടെ മ​റ്റ്​ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു​െ​വ​ന്നാ​ണ്​ വി​വ​രം. ഗ​വ​ർ​ണ​ർ സ​ർ​ക്കാ​റി​നോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന്​ പി​ന്നാ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​റും ഗ​വ​ർ​ണ​റോ​ട്​ റി​പ്പോ​ർ​ട്ട്​ തേ​ടി​യി​രു​ന്നു.

ഇൗ​മാ​സം നാ​ലി​ന്​ ഗ​വ​ർ​ണ​ർ ക്ര​മ​സ​മാ​ധാ​ന നി​ല​യെ​ക്കു​റി​ച്ച്​ കേ​ന്ദ്ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങി​നോ​ട്​ ഫോ​ണി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും ചെ​യ്​​തു. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​ശ​ദ റി​പ്പോ​ർ​ട്ട്​ ഗ​വ​ർ​ണ​ർ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ ന​ൽ​കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

Tags:    
News Summary - CM Pinarayi Submit Report to Governor-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.