അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിച്ചെന്ന് ഗവർണറോട് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടർന്നുണ്ടായ ഹർത്താലിലും അനുബന്ധ സം ഭവങ്ങളിലും അക്രമം നടത്തിയവർക്കെതിരെ രാഷ്ട്രീയം നോക്കാതെ കർശനനടപടി സ്വീകര ിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ അറിയിച്ചു. p>
ഹർത്താൽ അതിക്രമങ്ങളെക്കുറിച്ച് ഇൗമാസം മൂന്നിന് ഗവർണർ സർക്കാറിനോട് വിശദീ കരണം തേടിയിരുന്നു. ഇതിനെ തുടർന്നാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ രാജ്ഭവനിൽ നേരിെട്ടത്തി മുഖ്യമന്ത്രി ക്രമസമാധാന നില സംബന്ധിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും ഗവർണറോട് വിശദീകരിച്ചത്.
അതിക്രമങ്ങളുടെ സ്വഭാവവും പൊലീസ് നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ബോധപൂർവം പ്രശ്നം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമമുണ്ടായി, പൊലീസ് കൃത്യസമയത്ത് ഇടപെട്ടതിനാലാണ് അനിഷ്ട സംഭവം ഒഴിവായത്. ഭാവിയിലും ഇത്തരം നടപടി തുടരുമെന്നും മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പ് നൽകി.
അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പ്രളയാനന്തര പുനഃസൃഷ്ടി, ദുരിതബാധിതരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്തു. നിയമസഭ സമ്മേളനം ഉൾപ്പെടെ മറ്റ് കാര്യങ്ങളും ചർച്ച ചെയ്തുെവന്നാണ് വിവരം. ഗവർണർ സർക്കാറിനോട് വിശദീകരണം തേടിയതിന് പിന്നാലെ കേന്ദ്രസർക്കാറും ഗവർണറോട് റിപ്പോർട്ട് തേടിയിരുന്നു.
ഇൗമാസം നാലിന് ഗവർണർ ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനോട് ഫോണിൽ വിശദീകരണം നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ വിശദ റിപ്പോർട്ട് ഗവർണർ കേന്ദ്രസർക്കാറിന് നൽകുമെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.