പാലാ ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു -കെ. സുരേന്ദ്രൻ

ന്യൂഡൽഹി: പാലാ ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. പാലാ ബിഷപ്പി​െൻറ നാർകോട്ടിക്​ ജിഹാദ്​ ആരോപണം ഗൗരവപൂർവം സർക്കാർ ചർച്ച ചെയ്യണമെന്നും എന്നാൽ, ഇൗഴവ ജിഹാദ്​ എന്ന ഒന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സുരേഷ്​ ഗോപി ബി.ജെ.​പി സംസ്ഥാന പ്രസിഡൻറാകുമെന്ന അഭ്യൂഹത്തോട്​ പ്രതികരിക്കുന്നില്ലെന്ന്​ ​കെ. സുരേന്ദ്രൻ പറഞ്ഞു. ടി.ജെ. ജോസഫുമായി ചർച്ച നടത്താൻ സുരേഷ്​ ഗോപിയെ ചുമതലപ്പെടുത്തിയതിനെക്കുറിച്ച്​ തനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങ​േളാട്​ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം വിലയിരുത്തിയ ശേഷം ബഹുജനാടിത്തറ വികസിപ്പിക്കാൻ മുന്നണി ശക്തമാക്കുന്നതു​ സംബന്ധിച്ച്​ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്നും പാർട്ടി സംഘാടനം ബൂത്ത്​ തലം മുതൽ സംസ്ഥാന തലം വരെ ശക്തിപ്പെടുത്താനുള്ള തീര​ുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - CM rejects Pala Bishop -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.