ചീഫ്​ ജസ്റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​ വെള്ളിയാഴ്ച കൊച്ചിയിൽ

കൊച്ചി: സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​ വെള്ളിയാഴ്ച ഹൈകോടതിയിലെത്തും. ഹൈകോടതിയിലെ മോഡൽ ഡിജിറ്റൽ കോർട്ട്​ റൂം, ഡിജിറ്റൽ ലൈബ്രറി ആൻഡ് റിസർച് സെന്‍റർ, ജുഡീഷ്യൽ അക്കാദമിയിലെ ലേണിങ്​ മാനേജ്‌മെന്‍റ്​ സിസ്റ്റം, കൊല്ലത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്​ ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ഡിജിറ്റൽ കോടതി തുടങ്ങിയവയുടെയും റാം മോഹൻ പാലസ് പുനരുദ്ധാരണ പദ്ധതിയുടെയും ഉദ്ഘാടനത്തിനാണ്​ ചീഫ്​ ജസ്റ്റിസ്​ എത്തുന്നത്​. വൈകീട്ട്​ 3.45ന് ​ഹൈകോടതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ പ്രഭാഷണം നടത്തും.

പട്ടികജാതി -വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ എറണാകുളത്ത് തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ബഡ്​സ്​ ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ ആലപ്പുഴയിൽ തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ഹൈകോടതി ആക്ടിങ്​ ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷത വഹിക്കും.

Tags:    
News Summary - CJI DY Chandrachud to visit Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.