മുഖ്യമന്ത്രി സഫീറി​െൻറ വീട് സന്ദർശിച്ചു

മണ്ണാർക്കാട്​: മുഖ്യമന്ത്രി പിണറായി വിജയൻ മണ്ണാർക്കാട്​ കൊല്ലപ്പെട്ട മുസ്​ലിം ലീഗ്​ പ്രവർത്തകൻ സഫീറി​​​​​െൻറ വീട്ടിലെത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ്​ മധുവി​​​​​െൻറ വീട്​ സന്ദർശിച്ച ശേഷമാണ്​ മുഖ്യമന്ത്രി സഫീറി​​​​​െൻറ വീട്ടിലെത്തിയത്​. 

മണ്ണാർക്കാട്​ തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്ന സഫീറിനെ ഫെബ്രുവരി 25 ന്​ ഒരു സംഘം കടയിൽ കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. സഫീറി​​​​​െൻറ അയൽവാസികളായിരുന്ന സി.പി.​െഎ പ്രവർത്തകർ സംഭവത്തിൽ പൊലീസ്​ പിടിയിലായിരുന്നു. പ്രതികൾ സി.പി.​െഎ പ്രവർത്തകരാണെങ്കിലും കൊലപാതകം രാഷ്​​​ട്രീയമല്ലെന്ന്​ പൊലീസും സഫീറി​​​​​െൻറ പിതാവും അറിയിച്ചിരുന്നു. 

സഫീർ-​ഷുഹൈബ്​ കൊലപാതകം ചർച്ച ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നിയമസഭ തടസപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകത്തിൽ ഇതുവരെയും പ്രതികരിക്കാൻ ഭരണകക്ഷി തയാറായിരുന്നില്ല. ഇൗ വിമർശനം നിലനിൽക്കുന്നതിനി​െടയാണ്​ മുഖ്യമന്ത്രി സഫീറി​​​​​െൻറ വീട്ടിലെത്തിയിരിക്കുന്നത്​. 
 

Tags:    
News Summary - CM at Safeer's Home - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.