കൊടുങ്ങല്ലൂർ: ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ ആൻറിജൻ ടെസ്റ്റിൽ കൊടുങ്ങല്ലൂരിലെ സഹകരണ ബാങ്ക് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗത്തിെൻറ ഉറവിടം അറിയില്ല.
വ്യാഴാഴ്ചയും ഇവർ ബാങ്കിൽ ജോലിക്ക് എത്തിയിരുന്നുവെന്നാണ് വിവരം. ഇതേതുടർന്ന് ബാങ്ക് താൽക്കാലിമായി അടച്ച് അണുവിമുക്തമാക്കാൻ നടപടികൾ ആരംഭിച്ചു.
ബാങ്ക് ജീവനക്കാരിയുടെ ഭർത്താവിനും കൊടുങ്ങല്ലൂർ കോടതിയിലെ അഭിഭാഷകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂരിൽ 118 പേരെയാണ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. റോഷ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് എന്നിവരുടെ നേത്വത്വത്തിൽ പരിശോധനക്ക് വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.