കോഴിക്കോട് വിമാന ദുരന്തത്തിൽ മരിച്ച സഹ പൈലറ്റ് അഖിലേഷ് കുമാർ മടങ്ങിയത് ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി. ദുബായിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന വന്ദേ ഭാരത് മിഷനു കീഴിലുള്ള ആദ്യത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ ഭാഗമായിരുന്നു അഖിലേഷ് കുമാർ.
2020 മെയ് എട്ടിന് അഖിലേഷ് കുമാറിനെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്തത് കയ്യടികളൊടെയായിരുന്നു. വന്ദേ ഭാരത് മിഷനു കീഴിൽ കോഴിക്കോട്ട് വന്നിറങ്ങിയ ആദ്യത്തെ വിമാനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണ് അഖിലേഷ്. ഭാര്യ മേഘ ഗർഭിണിയാണ്. 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.
രണ്ട് സഹോദരന്മാരും ഒരു സഹോദരിയും മാതാപിതാക്കളുമുണ്ട്. ലോക്ഡൗണിന് മുമ്പ് അദ്ദേഹം മഥുര സന്ദർശിച്ചിരുന്നു. 2017 ലാണ് അഖിലേഷ് എയർ ഇന്ത്യയിൽ എത്തിയത്. വന്ദേ ഭാരത് മിഷെൻറ ആദ്യ ഘട്ടത്തിൽ ഭാഗഭാക്കായ അദ്ദേഹം മെയിൽ കോഴിക്കോട്-ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ആദ്യ ഉദ്യോഗസ്ഥനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.