തീരദേശ ഹൈവേ: വ്യാപാരികളുടെ ആശങ്കക്ക് പരിഹാരം കാണണം

ആറാട്ടുപുഴ: തൃക്കുന്നപ്പുഴയിലെ വ്യാപാരികളെ ഗുരുതരമായി ബാധിക്കുന്ന തീരദേശ ഹൈവേയുടെ അലൈൻമെന്റ് പുനഃപരിശോധിക്കണമെന്നും കച്ചവടക്കാരുടെ ആശങ്കക്ക് പരിഹാരം കാണണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര ആവശ്യപ്പെട്ടു. വികസനം അനിവാര്യമാണെങ്കിലും കുടിയൊഴിപ്പിക്കലും നഷ്ടവും പരമാവധി കുറക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടത്.

വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ് വി.സി. ഉദയകുമാർ അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് ജില്ലാ പ്രസിഡൻറ് സുനീർ ഇസ്മയിൽ, അബ്ദുല്ല അണ്ടോളിൽ, പി.സി. ഗോപാലകൃഷ്ണൻ, ഐ.ഹലീൽ, പ്രതാപൻ സൂര്യാലയം തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Coastal Highway: Traders concerns should be addressed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.