യാത്രക്കാരുടെ തിരക്ക്: കോയമ്പത്തൂർ-ജബൽപൂർ സ്​പെഷൽ ട്രെയിൻ

പാലക്കാട്​: യാത്രക്കാരുടെ തിരക്ക്​ പരിഗണിച്ച്​ കോയമ്പത്തൂരിനും ജബൽപൂരിനുമിടയിൽ പ്രതിവാര സൂപ്പർ ഫാസ്​റ്റ്​ സ്​പെഷൽ നാല്​ സർവിസുകൾ നടത്തുമെന്ന്​ റെയിൽവേ അറിയിച്ചു. 02198ാം നമ്പർ സ്​പെഷൽ ട്രെയിൻ ജബൽപൂരിൽനിന്ന്​ ജൂലൈ ആറ്​, 13, 20, 27 (ശനിയാഴ്​ചകൾ) തീയതികളിൽ രാവിലെ 11ന്​ പുറപ്പെടും. തിങ്കളാഴ്​ച പുലർച്ച അഞ്ചിന്​ കോയമ്പത്തൂരിലെത്തും.

02197ാം നമ്പർ സ്​പെഷൽ ട്രെയിൻ ജൂലൈ എട്ട്​, 15, 22, 29 തീയതികളിൽ (തിങ്കളാഴ്​ചകൾ) കോയമ്പത്തൂരിൽനിന്ന്​ വൈകീട്ട്​ ഏഴിന്​ പുറപ്പെടും. ബുധനാഴ്​ച ഉച്ചക്ക്​ 12.45ന്​ ജബൽപൂരിലെത്തും. കാസർ​േകാട്​, കാഞ്ഞങ്ങാട്​, പയ്യന്നൂർ, കണ്ണൂർ, ത​ലശ്ശേരി, വടകര, കോഴിക്കോട്​, തിരൂർ, ഷൊർണൂർ, പാലക്കാട്​ ജങ്​ഷൻ എന്നിവിടങ്ങളിൽ സ്​റ്റോപ്പുണ്ടാകും.

Tags:    
News Summary - Coimbatore-Jabalpur Special Train -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.