കോയമ്പത്തൂർ വാഹനാപകടം: പരിക്കേറ്റവരുടെ ചികിത്സചെലവ്​ സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം: കോയമ്പത്തൂരിൽ കെ.എസ്​.ആർ.ടി.സി വോൾവോ ബസും കണ്ടെയ്​നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്ത ിൽ പരിക്കേറ്റവരുടെ ചികിത്സചെലവ്​ സർക്കാർ ഏറ്റെടുക്കുമെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചർ. വാഹനാപകടത്തിൽ പരിക്കേറ്റവരെയും മൃതദേഹങ്ങളും കൊണ്ടുവരാൻ 20 ആംബുലൻസുകൾ തിരുപ്പൂരിലേക്ക്​ അയച്ചതായും ​ആരോഗ്യമ​ന്ത്രി ഫേസ്​ബുക്ക്​ കുറിപ്പിലൂടെ അറിയിച്ചു. പത്ത്​ കനിവ്​ 108 ആംബുലൻസുകളും പത്ത്​ മറ്റ്​ ആംബുലൻസുകളുമാണ്​ അയക്കുന്നത്​. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച്​ ചികിത്സിക്കാനാണ്​ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Coimbatore Ksrtc Container Lorry Accident- KK Shylaja Teacher- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.