തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സുരേഷ്ഗോപിയുടെ ചട്ടലംഘനം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കലക്ടര്‍ ടി.വി. അനുപമ. കലക്ടറുടെ നോട്ടീസിന് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല എന്നത് സ്ഥലത്തിെൻറ പേരാണെന്നും കാണിച്ച് സുരേഷ്ഗോപി മറുപടി നൽകിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച നൽകിയ വിശദീകരണത്തിൽ ഒരാഴ്ച പിന്നിടുമ്പോഴും തുടർനടപടികളിലേക്ക് കടന്നിട്ടില്ല. പ്രഥമദൃഷ്ട്യ ചട്ടലംഘനം ബോധ്യപ്പെട്ടതായി നോട്ടീസിൽ കലക്ടറും ഇത് സംബന്ധിച്ച വാർത്തയോട് പ്രതികരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച മാധ്യമങ്ങളെ കണ്ട മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ, സുരേഷ്‌ഗോപി നല്‍കിയ വിശദീകരണം കലക്ടര്‍ പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുമെന്നാണ് പഞ്ഞത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും മുഖ്യ തെരെഞ്ഞടുപ്പ് ഓഫിസറോട് ആലോചിച്ച് തീരുമാനമെടുക്കുമെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.