ഒരിക്കലൊരു പൊലീസ് കമീഷണർ. നാളുകൾ കഴിഞ്ഞ് ഒരു കലക്ടർ. രണ്ട് കൂട്ടരും പ്രയോഗ ിച്ചത് ‘അയ്യപ്പാസ്ത്രം’. വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിയ പാർട്ടിയെ ഇരുവരും ചേർന് ന് കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിക്കുന്നത്. നായകൻ ചോദിച്ചതുപോലെ ഇതെന്തൊരു ജന ാധിപത്യം?.
നിലയ്ക്കലിലും പമ്പയിലും ശബരിമല സന്നിധാനത്തുപോലും നാമജപ പ്രതിഷേ ധ പരിപാടികൾ വിജയകരമായി സംഘടിപ്പിച്ച് സുവർണ്ണാവസര മുതലെടുപ്പ് അങ്ങനെ മുന്നേറുേമ്പാളാണ് ഇതിലെ കമീഷണറുടെ ‘വില്ലൻ’ വേഷം. ബി.ജെ.പിക്ക് ശബരിമലക്കാലത്ത് അവിടെച്ചെന്ന് ‘ചെക്ക്’ വെച്ചത് തൃശൂർ സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്രയായിരുന്നു. വാഹനങ്ങളൊന്നും കടത്തിവിടാതെ കർശന പരിശോധനയുമായി കമീഷണർ അടക്കി ഭരിക്കുേമ്പാളാണ് അത് പൊളിച്ചു കളയാൻ ബി.ജെ.പി ഒരു സൂത്രം കണ്ടുപിടിച്ചത്.
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ കെട്ടും കെട്ടിച്ച് ശബരിമലയിലേക്ക് കൊണ്ടുവന്നു. മന്ത്രിയെ അനുഗമിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണെന നിയോഗിച്ചു. മന്ത്രിയുടെ വാഹനം കമീഷണർ തടഞ്ഞെന്നും ‘ഇപ്പൊ ശര്യാക്കിത്തരാ’മെന്നും രാധാകൃഷ്ണൻ വെല്ലുവിളിച്ചിട്ട് കാലം ശ്ശ്യായി. ‘കാല് കുത്തിക്കില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞ തൃശൂരിൽ ആ കമീഷണർ നെഞ്ച്് 56 ഇഞ്ചിൽ വിരിച്ചിട്ടേ പിന്നെ നടന്നിട്ടുള്ളൂ. കമീഷണറെ കാണാൻ വയ്യാഞ്ഞിട്ട് രാധാകൃഷ്ണൻ തൃശൂരിൽ കാലുകുത്താതായെന്ന് മാത്രം.
അടുത്തത് ‘കമീഷണർ’ നടൻ സുരേഷ് ഗോപിയുടെ വക. തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിയായി എത്തിയ നായകൻ നാമനിർദേശ പത്രിക സമർപ്പിച്ച് കലക്ടറേറ്റിൽനിന്ന് ഇറങ്ങുേമ്പാൾ മുഖദർശനത്തിന് എത്തിയവരെക്കൊണ്ട് പൊറുതിമുട്ടി. ഇറങ്ങിപ്പോകാൻ വഴികാണാഞ്ഞ് ‘ആ കാറൊന്ന് മാറ്റിയിട്’ എന്ന് വിളിച്ച് കൂവിയിട്ടും ആരും മൈൻഡ് ചെയ്യുന്നില്ല. ഇതെന്ത് കൂത്ത് എന്ന് അന്തിച്ചുനിന്ന നായകെൻറ ചെവിയിൽ ഒരു ലോക്കൽ നേതാവാണ് മൊഴിഞ്ഞത്, ‘ആ കാറ് നീക്കിയാൽ പണി കിട്ടും സാറേ’. അത് തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ടി.വി. അനുപമയുടേതായിരുന്നു.
ഈ ജാള്യത തീർക്കാനാണോ എന്നറിയില്ല, പൂരമേെറ കണ്ട തേക്കിൻകാട് മൈതാനത്ത് ശബരിമലയെന്നും അയ്യപ്പനെന്നും പറഞ്ഞ് പ്രസംഗിച്ച് തെരഞ്ഞെടുപ്പ് ഓഫിസർക്ക് നായകൻ വെല്ലുവിളിയുയർത്തി. കലക്ടറാകട്ടെ, പതിഞ്ഞ താളത്തിൽ കാര്യങ്ങളൊക്കെ പഠിച്ച് ഒരു നോട്ടീസങ്ങ് കൊടുത്തു. ഇപ്പോൾ വിശദീകരണവുമായി കലക്ടറുടെ പിന്നാലെ നടക്കുകയാണ് നായകെൻറ പാർട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.