കൊച്ചി: ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ പ്രഫഷനൽ കോളജുകളിലെ സമുദായ സംവരണം സമുദായത്തിലെ ഉപവിഭാഗങ്ങൾക്ക് പ്രത്യേകമായി അനുവദിക്കാനാവില്ലെന്ന ഉത്തരവ് ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കും ബാധകമാക്കി ഹൈകോടതി. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിജ്ഞാപനപ്രകാരമുള്ള സമുദായങ്ങൾക്ക് മാത്രമാണ് സംവരണം നൽകാനാവൂെവന്നും ഓരോ സമുദായത്തിലേയും ഉപവിഭാഗങ്ങൾക്ക് പ്രേത്യകം അനുവദിക്കാനാവില്ലെന്നും നേരത്തേ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ പ്രഫഷനൽ കോളജുകളുടെ കാര്യത്തിൽ കോടതി വിധിച്ചിരുന്നു. ഇതേ മാനദണ്ഡം ന്യൂനപക്ഷ പദവിയുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ കാര്യത്തിലും നിലനിൽക്കുമെന്ന് ജസ്റ്റിസ് പി.വി. ആശ വ്യക്തമാക്കി.
പത്തനംതിട്ട തുരുത്തിക്കാട് ബിഷപ് എബ്രഹാം മെമ്മോറിയൽ കോളജിലെ (ബി.എ.എം) സമുദായസംവരണ സീറ്റ് പൂർണമായും സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ വിഭാഗക്കാർക്ക് അർഹതപ്പെട്ടതാണെന്നും ചേർത്തല െസൻറ് മൈക്കിൾസ് കോളജിലെ 20 ശതമാനം വരുന്ന സമുദായ സംവരണ സീറ്റുകൾ ലാറ്റിൻ കാത്തലിക് (അഞ്ചൂറ്റിക്കാർ) വിഭാഗത്തിേൻറതാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹരജികൾ തള്ളിയാണ് ഉത്തരവ്.
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന നിയമപ്രകാരം ന്യൂനപക്ഷ പദവി ലഭിച്ചതാണ് രണ്ട് കോളജുകളും. സ്ഥലം വിട്ടുനൽകി കോളജ് സ്ഥാപിക്കാൻ മുൻൈകയെടുത്ത സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ വിഭാഗക്കാർക്ക് മാത്രം അവകാശപ്പെട്ടതാണ് ബി.എ.എം കോളജിലെ പത്ത് ശതമാനം സമുദായ സംവരണ സീറ്റുകളെന്നും ക്രൈസ്തവ സമുദായത്തിന് മൊത്തമായി അവകാശപ്പെടാനാവില്ലെന്നും പറഞ്ഞാണ് അഞ്ചുപേർ കോടതിയെ സമീപിച്ചത്. ക്രിസ്തുമതത്തിലെ എല്ലാ വിഭാഗക്കാർക്കും സമുദായ ക്വാട്ടയിൽ പ്രവേശനത്തിന് അർഹതയുണ്ടെന്ന് കാട്ടി പ്രിൻസിപ്പൽ ഇറക്കിയ നോട്ടീസ് റദ്ദാക്കി സമുദായസംവരണ പ്രവേശനം ഹരജിക്കാരുടെ ഉപവിഭാഗത്തിന് മാത്രമായി അനുവദിക്കണമെന്നായിരുന്നു ആവശ്യം.
സമുദായ ക്വാട്ടയിലേക്ക് പ്രവേശനം നടത്താൻ കേരള സർവകലാശാല അപേക്ഷ ക്ഷണിച്ചത് ചോദ്യംചെയ്താണ് ചേർത്തല സെൻറ് മൈക്കിൾസ് കോളജ് ഹരജി നൽകിയത്. സർവകലാശാല അപേക്ഷ ക്ഷണിച്ച് പ്രവേശനം നൽകുന്നത് തങ്ങളുടെ വിഭാഗത്തിന് അർഹതപ്പെട്ട സീറ്റുകൾ ഇല്ലാതാക്കുമെന്നായിരുന്നു അഞ്ചൂറ്റിക്കാരുടെ വാദം. കഴിഞ്ഞ വർഷങ്ങളിൽ സമുദായ ക്വാട്ടയിൽ നടന്ന പ്രവേശനത്തെക്കുറിച്ച് നിരന്തര പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് സിൻഡിക്കേറ്റ് തീരുമാനപ്രകാരം നേരിട്ട് അപേക്ഷ ക്ഷണിച്ച് പ്രവേശനം നൽകാൻ തീരുമാനിച്ചതെന്ന് സർവകലാശാല അറിയിച്ചു. നേരത്തേ മാർഗനിർദേശങ്ങൾ പാലിച്ചല്ല സമുദായ ക്വാട്ടയിലെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നതെന്നും സർവകലാശാല ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് അവകാശപ്പെട്ട സംവരണം ഏതെങ്കിലും ഉപവിഭാഗത്തിന് മാത്രമായി ചുരുക്കാനാവില്ലെന്ന് പല കോടതി വിധികളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രഫഷനൽ കോളജുകളുടെ കാര്യത്തിൽ സിംഗിൾ ബെഞ്ചിെൻറ സമാന ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചതാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപന കമീഷൻ ശിപാർശയുടെ അടിസ്ഥാനത്തിൽ 2005 ജനുവരിയിൽ പുറത്തിറക്കിയ കേന്ദ്ര വിജ്ഞാപനപ്രകാരം മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന ന്യൂനപക്ഷ സമുദായങ്ങളാണ് ഈ സംരക്ഷണത്തിന് അർഹരായുള്ളത്. സമുദായത്തിലെ മൊത്തം അംഗങ്ങൾക്ക് ബാധകമാകുന്ന ഈ ആനുകൂല്യം ഏതെങ്കിലും വിഭാഗത്തിന് പ്രത്യേകം മാറ്റിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.