തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൻെറ സഹായം സ്വീകരിച്ചതിന് മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂരാണ് പരാതി നൽകിയത്.
മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. യു.എ.ഇ കോൺസുലേറ്റിൻെറ കിറ്റ് വിതരണം ചെയ്യാൻ മന്ത്രി സ്വപ്ന സുരേഷുമായും കോൺസുലേറ്റുമായും നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇത് വാർത്തയായപ്പോൾ ഫോൺ കോളിൻെറ വിശദാംശങ്ങൾ മന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു.
വിദേശരാജ്യത്തിൻെറ സഹായം സ്വീകരിക്കാൻ സംസ്ഥാന മന്ത്രി നേരിട്ട് ഇടപെട്ടത് പ്രോട്ടോകോൾ ലംഘനമാണെന്നാണ് യൂത്ത് കോൺഗ്രസിൻെറ ആരോപണം. 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം ഇത് കുറ്റകരമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മൂന്ന് വകുപ്പുകൾ പ്രകാരം അഞ്ചുവർഷം തടവും പിഴയും അല്ലെങ്കിൽ സമാന ശിക്ഷയും ലഭിക്കുന്നതാണ് ഇതെന്ന് സിദ്ധീഖ് പന്താവൂർ പറഞ്ഞു. കേന്ദ്ര അനുമതി ലഭിക്കുന്ന മുറക്ക് കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.