തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനെതിരെ ലോകായുക്തയിൽ പരാതി. മന്ത്രി രേഖാമൂലം സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, നിയമ ലംഘനം, സത്യപ്രതിജ്ഞ ലംഘനം, ക്രമക്കേടുകൾ എന്നിവ നടത്തിയതിനാൽ സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ചു.
മന്ത്രിയെ മാറ്റാൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഉത്തരവ് നൽകണമെന്നും പ്രതിപക്ഷ നേതാവിനെയും മാധ്യമ പ്രവർത്തകരെയും സാക്ഷിയായി വിസ്തരിക്കണമെന്നുമാണ് പരാതിക്കാരെൻറ ആവശ്യം. ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി ആദ്യ ആഴ്ച പരാതിയിൽ വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.