കുളത്തൂപ്പുഴ: ബസ് യാത്രക്കിടെ കൈക്ക് മുറിവേറ്റ വയോധികനെ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലുപേക്ഷിച്ചതായി പരാതി. അമ്പലംകുന്ന് ചെറുവയ്ക്കല്‍ അജിഭവനില്‍ ബാബുവാണ് ഇതു സംബന്ധിച്ച് കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം കൊല്ലം-കുളത്തൂപ്പുഴ വേണാട് ലിമിറ്റഡ് സ്റ്റോപ് ബസില്‍ ചെറുവയ്ക്കലില്‍ നിന്ന് കയറിയപ്പോൾ അപകടാവസ്ഥയിലായിരുന്ന കതകിെൻറ ഭാഗം കൊണ്ട് ബാബുവിെൻറ കൈക്ക് മുറിവേറ്റിരുന്നു. തുടര്‍ന്ന്, ബസ് ജീവനക്കാര്‍ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
പ്രാഥമിക പരിശോധനയില്‍ എല്ലിനു പൊട്ടലുള്ളതായുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു. പരിക്കേറ്റയാള്‍ക്ക് യഥാസമയം പ്രാഥമിക ചികിത്സ നല്കാന് തയാറാകാതെ സര്‍വിസ് പൂര്‍ത്തിയാകും വരെ താമസിപ്പിച്ചതും ശരിയായ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കാതെ ഉപേക്ഷിച്ചതും ജീവനക്കാരുടെ ഭാഗത്തു നിന്നുമുള്ള കുറ്റകരമായ അനാസ്ഥയാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി അധികൃതര്‍ക്കും ബാബു പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.