മെഡിസെപ്പിൽ പരാതി കൂടുന്നു; നടപടിക്ക്​ മാർഗരേഖയായി

തി​രു​വ​ന​ന്ത​പു​രം: അ​ധി​ക തു​ക ഈ​ടാ​ക്ക​ലും ചെ​ക്ക്​ വാ​ങ്ങ​ലു​മ​ട​ക്കം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പി​ൽ പ​രാ​തി​ക​ൾ വ​ർ​ധി​ച്ച​തോ​ടെ എം-​പാ​ന​ൽ ചെ​യ്ത ആ​ശു​പ​ത്രി​ക​ളെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ന്ന​തി​ന്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ശ്ച​യി​ച്ച്​ സ​ർ​ക്കാ​ർ. പ​രാ​തി ഉ​യ​രു​ന്ന ആ​ശു​പ​ത്രി​ക​ളെ നി​രീ​ക്ഷ​ണ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ലും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​ക​ലു​മ​ട​ക്കം സ​മ​ഗ്ര ന​ട​പ​ടി​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​ന്‍റെ അ​റി​വി​ല്ലാ​തെ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി ത​ന്നെ ഏ​താ​നും ആ​ശു​പ​ത്രി​ക​​ളെ മെ​ഡി​സെ​പ്പി​ൽ നി​ന്ന് സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തി​രു​ന്നു. ഇ​ത​റി​യാ​തെ ചി​കി​ത്സ തേ​ടി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ​ക്കു​ള്ള ന​ട​പ​ടി​ക്ര​മം നി​ശ്ച​യി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എം-​പാ​ന​ൽ ചെ​യ്ത ആ​​ശു​പ​ത്രി​ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നാ​ൽ ആ​ദ്യം പ​ത്ത്​ ദി​വ​സ​ത്തേ​ക്ക് നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ഇ​ക്കാ​ല​യ​ള​വി​ൽ മെ​ഡി​സെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കും.

‘വാ​ച്ച്​ ലി​സ്റ്റി’​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ കാ​ര്യം ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി ആ​ശു​പ​ത്രി​യെ അ​റി​യി​ക്ക​ണം. നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ൽ ആ​ശു​പ​ത്രി​ക്ക്​ വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടാ​ൽ നോ​ട്ടീ​സ്​ ന​ൽ​കാം. ഏ​ഴ്​ ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 10 ദി​വ​സ​ത്തേ​ക്ക്​ ആ​ശു​പ​ത്രി​യെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യാം. ഒ​പ്പം അ​ന്വേ​ഷ​ണം തു​ട​രും. ഇ​ക്കാ​ല​യ​ള​വി​ൽ മെ​ഡി​സെ​പ്​ സ്കീം ​പ്ര​കാ​രം പു​തി​യ അ​ഡ്​​മി​ഷ​ൻ പാ​ടി​ല്ല. അ​തേ​സ​മ​യം അ​ത്യാ​ഹി​ത​ങ്ങ​ൾ, അ​പ​ക​ട​ങ്ങ​ൾ, തു​ട​ർ​ചി​കി​ത്സ, കീ​മോ തെ​റ​പ്പി, ഡ​യാ​ലി​സി​സ്​ എ​ന്നി​വ​യെ ബാ​ധി​ക്കി​ല്ല.

പ​രി​ശോ​ധ​ന​യി​ൽ ആ​ക്ഷേ​പ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടാ​ൽ ര​ണ്ടാ​മ​തൊ​രു ​കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ കൂ​ടി ന​ൽ​കി​യ​ശേ​ഷം എം​പാ​ന​ൽ പ​ട്ടി​ക​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ക്കും. ആ​ക്ഷേ​പ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​സ്​​പെ​ൻ​ഷ​ൻ നീ​ക്കം ചെ​യ്യും.

അ​തേ​സ​മ​യം പ​ദ്ധ​തി​യി​ൽ വി​വി​ധ ചി​കി​ത്സ​ക​ൾ​ക്കും ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും ത​യാ​റാ​ക്കി​യ പാ​ക്കേ​ജു​ക​ൾ സം​ബ​ന്ധി​ച്ചും ബി​ൽ തു​ക കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ചും ആ​ശു​പ​ത്രി​ക​ൾ പ​രാ​തി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

മെ​ഡി​സെ​പ് വ​ഴി​യു​ള്ള ക്ലെ​യിം തു​ക കു​തി​ച്ചു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​മാ​സ പ്രീ​മി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ ആ​വ​ശ്യം ധ​ന​വ​കു​പ്പ്​ ത​ള്ളി​യി​രു​ന്നു.

ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി മൂ​ന്ന്​ വ​ർ​ഷ​ത്തെ ക​രാ​റു​ള്ള​തി​നാ​ൽ‌ ഇ​ട​ക്കാ​ല പ്രീ​മി​യം വ​ർ​ധ​ന​ക്ക്​ സ​ർ​ക്കാ​റി​ന്​ നി​യ​മ​പ​ര​മാ​യി ബാ​ധ്യ​ത​യി​ല്ലെ​ന്ന​താ​ണ്​ കാ​ര​ണം.

Tags:    
News Summary - Complaints are increasing on Medisep; As a guideline for action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.