തിരുവനന്തപുരം: വയനാട് ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കും. ഈ ഗണത്തിൽപെടുന്ന കുടുംബങ്ങളുടെയും ലഭ്യമായ സ്ഥലങ്ങളുടെയും വിവരം ശേഖരിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ല കലക്ടർക്ക് നിര്‍ദേശം നൽകി.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന ഭൂമി ആദിവാസി കുടുംബങ്ങള്‍ക്ക് നല്കാൻ ബൃഹദ്പദ്ധതിയാണ് തയാറാക്കുക. വനം, റവന്യൂ, പട്ടികജാതി-പട്ടികവര്‍ഗം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപിച്ച് പുനരധിവാസ റിപ്പോര്‍ട്ട് തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.