പത്തനംതിട്ട: ഇന്ത്യന്‍ ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്ത അഭിഭാഷകനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. എ.ഐ.എസ്.എഫ് പത്തനംതിട്ട മണ്ഡലം കമ്മിറ്റി സെക്രട്ടറി ബിബിന്‍ ബിനു, പ്രസിഡൻറ് അനിജു, സാരംഗ് ദിനേശ് എന്നിവര്‍ പത്തനംതിട്ട സി.ഐക്ക് നൽകിയ പരാതിയിലാണ് കേസ്.
സംഘ്പരിവാര്‍ സംഘടനയായ ഭാരത് വികാസ് സംഘം സംസ്ഥാന നേതാവും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ മുരളീധരന് ഉണ്ണിത്താനാണ് ഭരണഘടനയെ ആക്ഷേപിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചത്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കുമ്പഴയില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു പരാമര്‍ശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.