കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ തമ്മിലടിയാകരുതെന്ന്​ ആൻറണി

തിരുവനന്തപുരം: കോൺഗ്രസ്​ സംഘടന തെരഞ്ഞെടുപ്പ്​ തമ്മിലടിയാകരുതെന്ന്​ മുതിർന്ന നേതാവ്​ എ.കെ ആൻറണി. പരമാവധി സമയവായത്തിലൂടെ തെരഞ്ഞെടുപ്പ്​ നടത്താൻ ശ്രമിക്കണമെന്നും ആൻറണി പറഞ്ഞു. എങ്കിലും തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ അന്തിമ തീരുമാനം എടുക്കേണ്ടത്​ ബൂത്ത്​ തലങ്ങളിലെ കോൺഗ്രസ്​ പ്രവർത്തകരാണെന്ന്​ ആൻറണി പറഞ്ഞു. 

പുതിയ പ്രവർത്തകരെ പരമാവധി പാർട്ടിയിലേക്ക്​ കൊണ്ട്​ വരണമെന്നും ആൻറണി ആവശ്യപ്പെട്ടു. കോൺഗ്രസിന്​ ഇപ്പോഴുണ്ടായ തിരിച്ചടി താൽകാലികമാണ്​. തിരിച്ചടി മറികടന്ന്​ കോൺഗ്രസ്​ തിരിച്ച്​ വരുമെന്നും ആൻറണി പ്രതീക്ഷ പ്രകടിപ്പിച്ചു. 

മെയ്​ 15 വരെയാണ്​ കോൺഗ്രസിൽ അംഗത്വ വിതരണം. അംഗത്വ വിതരണത്തിന്​ ശേഷമാവും സംഘടന തെരഞ്ഞെടുപ്പി​​െൻറ മറ്റ്​ ഘട്ടങ്ങൾ എ.​െഎ.സി.സി പ്രഖ്യാപിക്കുക. 

Tags:    
News Summary - congress election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.