കോഴിക്കോട്: മോദി സർക്കാറിന്റെ ജനാധിപത്യ, ഭരണഘടന വിരുദ്ധ നടപടികളെ തുറന്നെതിർക്കാനുള്ള കോൺഗ്രസിന്റെ വിമുഖത പാർട്ടിക്കകത്തെ ആർ.എസ്.എസ് സ്വാധീനമാണ് വെളിപ്പെടുത്തുന്നതെന്ന് നാഷനൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ളവയോട് കോൺഗ്രസ് പ്രകടനപത്രിക കാണിക്കുന്ന ഉദാസീന നിലപാട് ഇതിന്റെ ഭാഗമാണ്. മുത്തലാഖ് ബിൽ, ഏക സിവിൽകോഡ് തുടങ്ങിയ വിഷയങ്ങളിലും പാർലമെന്റിൽ നിശ്ശബ്ദത പാലിച്ച് ബി.ജെ.പിക്കനുകൂലമായ നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടത്.
ജനറൽ സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ, ട്രഷറർ ബഷീർ ബഡേരി, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, സെക്രട്ടേറിയറ്റംഗം സാലിഹ് മേടപ്പിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.