കോണ്‍ഗ്രസ് പുനഃസംഘടന: അന്തിമ തീരുമാനം ഹൈകമാന്‍ഡിന്‍റേതെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്​ ഹൈകമാന്‍ഡാണെന്ന് കെ. മുരളീധരന്‍ എം.പി. പുനഃസംഘടനയില്‍ പരാതി ഉള്ളവര്‍ക്ക്​ അതു പറയാന്‍ അവസരമുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എം.പിമാര്‍ ഹൈകമാന്‍ഡിന് പരാതി നല്‍കിയോ എന്ന് അറിയില്ല. പുനഃസംഘടന നിര്‍ത്തിവെച്ചപ്പോള്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പ്രയാസമുണ്ടായിരിക്കാം. കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടിയില്‍ ചുരുക്കം ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അത് ഉടന്‍ പരിഹരിക്കും. രമേശ് ചെന്നിത്തലയുമായി തനിക്ക് തര്‍ക്കങ്ങള്‍ ഇല്ല. ഭിന്നത ഉണ്ടായിരുന്നത് പരിഹരിച്ചു.

വിദ്യാഭ്യാസ മേഖല മുഴുവന്‍ സ്വകാര്യമേഖലക്ക് നല്‍കുന്നതിനോട് യോജിപ്പില്ല. സി.പി.എം സംസ്ഥാന സമ്മേളനത്തിനുശേഷം വലിയൊരു സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒരുവശത്ത് വ്യവസായ സൗഹൃദമാണെന്നു സര്‍ക്കാര്‍ പറയുമ്പോള്‍, ഉള്ള വ്യവസായമൊക്കെ പൂട്ടിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    
News Summary - Congress reorganization: The final decision rests with the High Command - K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.