തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാർഥി കൺസഷൻ സംബന്ധിച്ച് മാനദണ്ഡം കൊണ്ടുവരുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. കുടുംബവരുമാനത്തിന് ആനുപാതിമായി വിദ്യാർഥികളുടെ ബസ് ചാർജ് നിരക്ക് കൊണ്ടുവരാനാണ് ആലോചന.
റേഷന്‍ കാര്‍ഡിനെ മാനദണ്ഡമാക്കി വരുമാനം നിര്‍ണയിക്കാനുള്ള സാഹചര്യം നിലവിലുള്ളതിനാലാണ് കണ്‍സഷന്‍ ഇനി മുതല്‍ റേഷന്‍ കാര്‍ഡുകളെ മാനദണ്ഡമാക്കി നടപ്പാക്കാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും ആന്‍റണി രാജു അറിയിച്ചു. സ്വകാര്യ ബസ് പണിമുടക്ക് സംബന്ധിച്ച് സർക്കാരിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
രാത്രികാല സർവീസ് കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും രാത്രി യാത്രക്ക് പ്രത്യേക നിരക്ക് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആംബുലന്‍സുകളുടെ നിരക്കില്‍ ഏകീകൃത സ്വഭാവം കൈക്കൊള്ളും. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമന്ദ്രന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.