കോഴിക്കോട് :തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ ഗൂഢാലോചനയെന്ന് മന്ത്രി വി.ശിവൻകുട്ടി. യൂത്ത് കോൺഗ്രസുകാരെ ഇളക്കി വിട്ട് അക്രമം നടത്താനാണ് ഉദ്ദേശം. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സന്ദർശിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനുള്ള ഒരു ശ്രമവും വിലപ്പോവില്ല. ജനവിരുദ്ധ ശക്തികൾ ആണ് ഇപ്പോൾ അക്രമം അഴിച്ചു വിടുന്നത്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലാണ് പ്രതിപക്ഷ സംഘടനകളുടെ പ്രക്ഷോഭം. ഒരു തെളിവ് പോലും ഹാജരാക്കാൻ ഈ ആരോപണം ഉന്നയിച്ചവർക്ക് കഴിഞ്ഞിട്ടില്ല. എല്ലാം ജനം തിരിച്ചറിയുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.