കൊച്ചി​ മെട്രോ രണ്ടാം ഘട്ട നിർമാണത്തിന്​ തുടക്കം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.

വ​യ​ഡ​ക്ട് നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ ടെ​സ്റ്റ് പൈ​ലി​ങ് ബു​ധ​നാ​ഴ്ച കാ​ക്ക​നാ​ട് കു​ന്നും​പു​റ​ത്ത്​ ആ​രം​ഭി​ച്ചു. 1957.05 കോ​ടി​യാ​ണ് ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ദ്ധ​തി തു​ക. 11.2 കി.​മീ നീ​ള​ത്തി​ലു​ള്ള വ​യ​ഡ​ക്ട് നി​ർ​മാ​ണ​ത്തി​ന്‍റെ ക​രാ​ർ അ​ഫ്‌​കോ​ൺ​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ലി​മി​റ്റ​ഡി​നാ​ണ്. 1141.32 കോ​ടി​യാ​ണ് ക​രാ​ർ തു​ക. 20 മാ​സ​മാ​ണ് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള കാ​ലാ​വ​ധി. ഈ ​കാ​ല​യ​ള​വി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യാ​ൽ രാ​ജ്യ​ത്തെ വേ​ഗ​ത​യേ​റി​യ മെ​ട്രോ നി​ർ​മാ​ണ ഏ​ജ​ൻ​സി എ​ന്ന ബ​ഹു​മ​തി കൂ​ടി കൊ​ച്ചി മെ​ട്രോ​ക്ക് സ്വ​ന്ത​മാ​കും.

മെ​ട്രോ പോ​ലു​ള്ള വ​ലി​യ നി​ർ​മി​തി​ക​ൾ​ക്ക്​ പൈ​ൽ ഫൗ​ണ്ടേ​ഷ​നാ​ണ് കൂ​ടു​ത​ൽ അ​ഭി​കാ​മ്യം. വ​യ​ഡ​ക്ടി​ന്റെ ഭാ​ര​ത്തെ പൈ​ൽ ഫൗ​ണ്ടേ​ഷ​നു​ക​ൾ ഭൂ​മി​ക്ക​ടി​യി​ൽ കൂ​ടു​ത​ൽ സ്ഥി​ര​ത​യു​ള്ള മ​ണ്ണി​ന്‍റെ​യും ക​ല്ലി​ന്റെ​യും പാ​ളി​ക​ളി​ലേ​ക്ക് മാ​റ്റും.

ഇ​ത്ത​രം പൈ​ൽ ഫൗ​ണ്ടേ​ഷ​ന്റെ സ​മ​ഗ്ര​ത​യും ഭാ​രം വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യും ഉ​റ​പ്പാ​ക്കാ​ൻ പൈ​ൽ ടെ​സ്റ്റു​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. സ്റ്റേ​ഡി​യം മു​ത​ൽ ഇ​ൻ​ഫോ പാ​ർ​ക്ക് വ​രെ വ​യ​ഡ​ക്​​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​രം നാ​ല്​ ടെ​സ്റ്റ് പൈ​ലു​ക​ൾ കൂ​ടി ന​ട​ത്താ​നാ​ണ് കൊ​ച്ചി മെ​ട്രോ​യു​ടെ തീ​രു​മാ​നം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. വ​യ​ഡ​ക്ടി​ന്റെ അ​ലൈ​ന്മെ​ന്റി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ണ്ണ് പ​രി​ശോ​ധ​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ട​ൻ ആ​രം​ഭി​ക്കും. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക് വ​രെ​യു​ള്ള വ​യ​ഡ​ക്ട് അ​ലൈ​ൻ​മെ​ന്റി​ൽ ടോ​പ്പോ​ഗ്രാ​ഫി സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ലോ​ക് നാ​ഥ് ബെ​ഹ്‌​റ, പ്രൊ​ജ​ക്ട്​ ഡ​യ​റ​ക്ട​ർ ഡോ. ​എം.​പി. രാം​ന​വാ​സ്, സി​സ്റ്റം ഡ​യ​റ​ക്ട​ർ സ​ഞ്ജ​യ് കു​മാ​ർ, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ എ​സ്. അ​ന്ന​പൂ​ർ​ണി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി​നു സി. ​കോ​ശി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Construction of the second phase of Kochi Metro has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.