ഒരു പ്രദേശം കണ്ടെയിൻമെൻറ്​ സോൺ ആകുന്നതെങ്ങനെ

തിരുവന്തപുരം: കണ്ടെയിൻമ​െൻറ്​ സോൺ സംബന്ധിച്ച സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി . വാർഡുതലത്തിലാവും കണ്ടെയിൻമ​െൻറ്​ സോണുകളുണ്ടാവുക. കോർപ്പറേഷനുകളിൽ ഇത്​ സബ്​വാർഡ്​ തലത്തിലാവും.

താഴെ പറയുന്ന കാര്യങ്ങളിൽ എതെങ്കിലുമൊരു സാഹചര്യമുണ്ടായാലാണ്​ ഒരു പ്രദേശത്തെ കണ്ടെയിൻമ​െൻറ്​ സോണായി കണക്കാക്കുക:
ഒരു വാർഡിലെ വ്യക്തിക്ക്​ പ്രാദേശിക സമ്പർക്കം വഴി ​േരാഗം സ്ഥിരീകരിക്കുക

  • വീടുകളിൽ ക്വാറൻറീനിലുള്ള രണ്ട്​ പേർക്ക്​ രോഗം സ്ഥിരീകരിക്കുക
  • 10 പേരിൽ കൂടുതൽ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ നിരീക്ഷണത്തിലാവുക 
  • 25 ​േപർ ദ്വിതീയ സമ്പർക്ക പട്ടികയിലൂടെ നിരീക്ഷണത്തിലാവുക 
  • വാർഡുകളിൽ സബ്​വാർഡ്​, ചന്ത, ഷോപ്പിങ്​ മാൾ, ഹാർബർ, സ്​ട്രീറ്റ്​ എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യതയുണ്ടാവുക

കലക്ടർ തീരുമാനിക്കും
ഏഴ്​ ദിവസത്തേക്കാവും കണ്ടെയിൻമ​െൻറ്​ ​ സോണുകൾ പ്രഖ്യാപിക്കുക. ഇത്​ നീട്ടണോയെന്നത്​ സംബന്ധിച്ച്​ ജില്ലാ കലക്​ടറുടെ നിർദേശപ്രകാരം തീരുമാനിക്കും. 

വിദേശത്ത്​ നിന്നും മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നും​ എത്തിയ ഒരു വ്യക്​തിക്ക്​ രോഗം സ്ഥിരീകരിച്ചാൽ ആ വീടും ചുറ്റുമുള്ള വീടുകളും ചേർത്ത്​ കണ്ടെയിൻമ​െൻറ്​ സോണാക്കി പ്രഖ്യാപിക്കും.

Tags:    
News Summary - Containment zone in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.