തിരുവനന്തപുരം: കോടതിയലക്ഷ്യത്തിന് മുന്‍ പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഹൈകോടിയില്‍ ഹാജരാവാന്‍ ഉത്തരവ്. സെക്രട്ടേറിയറ്റ് സര്‍വിസിലെ പുന$പ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ തെറ്റായ പ്രസ്താവന നല്‍കിയതിനാണ് ഫെബ്രുവരി ഏഴിന് ഹാജരാവാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തന ഗൗഡര്‍ ഉത്തരവിട്ടത്.
എം.ജെ. മത്തായി, കെ.ആര്‍. ശ്രീഹരി, എന്‍. സന്ദീപ് എന്നിവര്‍ ഒന്നര പതിറ്റാണ്ടായി നടത്തുന്ന സര്‍വിസ് കേസിലാണ് സെക്രട്ടറിയെ ഹൈകോടതി വിളിപ്പിച്ചത്. 1958ലെ കെ.എസ്.എസ്.ആര്‍ ചട്ടം (എട്ട്) അനുസരിച്ച് സെക്രട്ടേറിയറ്റ് സര്‍വിസില്‍നിന്ന് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് മാറുന്നവര്‍ മടങ്ങാന്‍ അപേക്ഷ നല്‍കിയാല്‍ സര്‍വിസ് പരിഗണിച്ച് പ്രമോഷനടക്കം ആനുകൂല്യങ്ങള്‍ നല്‍കി പുന$പ്രവേശിപ്പിക്കണം.
ഐക്യകേരളം രൂപംകൊണ്ടപ്പോള്‍ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള അടക്കമുള്ളവരുടെ നിര്‍ദേശമനുസരിച്ച് ഇ.എം.എസ് മന്ത്രിസഭ രൂപംനല്‍കിയ ചട്ടമാണിത്. ഇവരുടെ കേസില്‍ 2007ല്‍ ജസ്റ്റിസ് സിരിജഗന്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കി ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റില്‍ പുന$പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു. അതിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിട്ട് അപ്പീല്‍ 2012ല്‍ ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ തള്ളി. എന്നാല്‍, ഈ ഉത്തരവിലെ ചില വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത്, ഇവര്‍ക്ക് ജൂനിയര്‍ മോസ്റ്റായി പുന$പ്രവേശനം നല്‍കാമെന്ന് 2013ല്‍ ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക് സര്‍ക്കുലര്‍ ഇറക്കി. അതിനുശേഷം ജൂനിയര്‍ മോസ്റ്റായി നിയമം നല്‍കിയെന്ന് ജ്യോതിലാല്‍ സുപ്രീംകോടതിയെ അറിയിച്ചു.
സുപ്രീംകോടതി കേസ് ഹൈകോടതിക്ക് കൈമാറി. ജ്യോതിലാല്‍ കോടതിയില്‍ നല്‍കിയത് കള്ളപ്രസ്താവനയാണെന്ന് അഡ്വ. എല്‍വിന്‍ പീറ്ററും രാജു ബാബുവും ബോധിപ്പിച്ചു. സമാനമായ അലിയുടെ കേസില്‍ 2003ല്‍ ഉദ്യോഗസ്ഥരുടെ പുന$പ്രവേശനം അംഗീകരിച്ച് സുപ്രീംകോടതി വിധിയുണ്ട്. റാംമോഹന്‍ കേസില്‍ ഹൈകോടതിയുടെ ഫുള്‍ ബെഞ്ച് വിധിയുമുണ്ട്.
സര്‍വിസ് കേസുകളില്‍ സര്‍ക്കാര്‍ കക്ഷി ചേരരുതെന്ന ജസ്റ്റിസ് കെ.ബി. കോശിയുടെ വിധി നിലനില്‍ക്കെയാണ് ഇതെല്ലാം അരങ്ങേറിയതെന്നും ചൂണ്ടിക്കാട്ടി. അതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാര്‍ ഈ കേസില്‍ അഞ്ചുതവണ അപ്പീല്‍ നല്‍കി. സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാറിനെ മറയാക്കിയാണ് കോടതി കയറിയത്. കേസ് നടക്കുമ്പോള്‍തന്നെ സമാന കേസില്‍ കോടതി ഉത്തരവ് വഴി കെ.എം. മുഹമ്മദ് ബഷീര്‍ സെക്രട്ടേറിയറ്റില്‍ പുന$പ്രവേശനം നേടി. നിയമസഭയില്‍ കെ.എന്‍. രവിയെ എല്ലാ ആനുകൂല്യങ്ങളും നല്‍കി സ്പീക്കര്‍ തിരിച്ചെടുത്തു. അപ്പോഴും ഇവര്‍ക്ക് നീതി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.