കാർഷികരംഗത്ത് സഹകരണമേഖല ഇടപെടൽ ശക്തിപ്പെടുത്തും -മുഖ്യമന്ത്രി

ആ​ല​പ്പു​ഴ: 25 വ​ർ​ഷം​കൊ​ണ്ട് കേ​ര​ള​ത്തെ മ​ധ്യ​വ​രു​മാ​ന വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ നി​ല​യി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​തി​നു​ത​കു​ന്ന വി​ധ​ത്തി​ൽ കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന​വും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. സ​ഹ​ക​ര​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യും.

ന​വ​കേ​ര​ള നി​ർ​മി​തി​ക്ക് ക​ർ​ഷ​ക​രു​മാ​യി ആ​ല​പ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. നെ​ൽ​കൃ​ഷി​യു​ടെ കാ​ര്യ​ത്തി​ൽ സ​വി​ശേ​ഷ ശ്ര​ദ്ധ​യാ​ണ് സ​ർ​ക്കാ​ർ ചെ​ലു​ത്തു​ന്ന​ത്. താ​ങ്ങു​വി​ല സ​ഹാ​യ ഇ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മൂ​ന്നു​വ​ർ​ഷ​മാ​യി വ​രു​ത്തി​യ കു​ടി​ശ്ശി​ക 763 കോ​ടി​യാ​ണ്. ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം 50 ശ​ത​മാ​ന​മെ​ങ്കി​ലും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - Cooperative sector intervention will be strengthened in the field of agriculture - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.