കാസർകോട്: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്ത ീകരിച്ച 34 പേരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു. നിലവില്‍ നീരീക്ഷണത ്തിലുള്ളത് 77 പേരാണ്. ഇതില്‍ ഒരാള്‍ ആശുപത്രിയിലും 76 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ആരോഗ്യ ജാ ഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കൊറോണ പോലുള്ള വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും പൊതുജനങ്ങള ്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ജില്ല ഡെപ്യുട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. സ്‌കൂളുകള്‍ അംഗനവാടികള്‍ എന്നിവിടങ്ങളില്‍ കൈകഴുകുന്ന ശീലം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൂവാല ഉപയോഗിക്കുന്നതിന്‍റെ പ്രാധാന്യം ജനങ്ങള്‍ ശീലമാക്കേണ്ടതുമാണെന്നും ജില്ല ഡെപ്യുട്ടി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
കാസർകോട് 34 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് ചൈനയിലെ വൂഹാനിൽനിന്ന് കൊണ്ടുവന്ന് ഇൻഡോ-തിബത്തൻ അതിർത്തി പൊലീസ് ക്യാമ്പിൽ (ഐ.ടി.ബി.പി) താമസിപ്പിച്ചിരിക്കുന്ന 406 പേരെ പരിശോധന റിപ്പോർട്ട് നെഗറ്റിവായാൽ അടുത്തയാഴ്ച വിട്ടയക്കുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പരിശോധനക്കെടുത്ത ഇവരുടെ അവസാന രക്തസാമ്പിളിന്റെ ഫലം തിങ്കളാഴ്ച ലഭിക്കും.
വൂഹാനിൽനിന്ന് ഫെബ്രുവരി ഒന്നിനും രണ്ടിനുമാണ് 650 പേരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതിൽ ഏഴ് മാലദ്വീപുകാർ ഉൾപ്പെടെ 406 പേരെയാണ് ഐ.ടി.ബി.പി ക്യാമ്പിൽ താമസിപ്പിച്ചത്. അവശേഷിക്കുന്നവർ ഹരിയാനയിലെ സൈനിക കേന്ദ്രത്തിലാണുള്ളത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം വിവിധ ഘട്ടങ്ങളിലായി ഇവരുടെ ആേരാഗ്യ സ്ഥിതി നിരീക്ഷിച്ചുവരുകയായിരുന്നു. ക്യാമ്പിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഐ.ടി.ബി.പി പി.ആർ.ഒ വിവേക് കുമാർ പാണ്ഡേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.