തിരുവനന്തപുരം: കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാ വ കുപ്പുകളെയും സംവിധാനങ്ങളെയും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി സംയോജിപ്പി ച്ച് തുടങ്ങി. രോഗബാധ സ്ഥിരീകരിക്കാതെ തന്നെ എല്ലാ ജില്ലകളിലും അതീവജാഗ്രത നടപടി കൾ ആരംഭിച്ചു.
വൂഹാനില്‍നിന്ന് മടങ്ങിയെത്തിയ മുഴുവൻ പേരുടെയും ആേരാഗ്യം സംരക്ഷി ക്കുക, കൊറോണമൂലം ഒരാളും മരിക്കരുത്, സമൂഹത്തില്‍ ഒരാള്‍ക്കുപോലും കൊറോണ പകരരുത് എന്നീ ലക്ഷ്യങ്ങൾക്കാണ് ആരോഗ്യവകുപ്പ് പ്രാധാന്യം നൽകുന്നത്.
ആവശ്യെമങ്കിൽ സ്വകാര്യ ആശുപത്രികളിൽ വാർഡുകൾ സജ്ജമാക്കും. രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരുമായി സാമീപ്യമുള്ളവരെ കണ്ടെത്തി ആരോഗ്യവകുപ്പിെൻറ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തൃശൂരിൽ രോഗിയുമായി അടുത്ത സാമീപ്യമുണ്ടായിരുന്ന 58ഉം വിദൂര സാമീപ്യമുണ്ടായിരുന്ന 24ഉം പേരാണ് സജീവശ്രദ്ധയിലുള്ളത്. ആലപ്പുഴയിൽ യഥാക്രമം 22, 29, കാസർകോട് ഏഴ്, 22 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവർ.
സംസ്ഥാന കണ്ട്രോള് റൂമും ജില്ല കണ്ട്രോള് റൂമുകളും തമ്മില്‍ ആശയവിനിമയത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. വിമാനത്താവള നിരീക്ഷണത്തിനും ആശുപത്രി നിരീക്ഷണത്തിനും ഗതാഗത സംവിധാനം ഉറപ്പുവരുത്താനും പരിശീലനം ലഭിച്ചവരെ വിനിേയാഗിച്ചിട്ടുണ്ട്.
സാമ്പിള്‍ സമാഹരിക്കുന്നതിനും കൈകാര്യംചെയ്യുന്നതിനും പരിശീലനം നേടിയ സംഘമാണ് പ്രവർത്തിക്കുന്നത്. രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ 191 േപരെ വിവിധ ജില്ലകളിലായി നിയോഗിച്ചു.
മറ്റ് സംസ്ഥാനങ്ങളോട് കേരളത്തിെൻറ മാതൃക പിന്തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുംമുേമ്പ തന്നെ മറ്റുള്ളവരിലേക്ക് പടരുമെന്നതാണ് കൊറോണ വൈറസിെൻറ പ്രത്യേകത. രോഗബാധിതനിൽനിന്ന് പരമാവധി ഒന്നര മീറ്റർ വരെയേ െവെറസുകളുടെ വ്യാപന ശേഷിയുള്ളൂവെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അപകടകരമാവുമെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.