കൊച്ചി: ജൂണ്‍ ഒമ്പതിന് പി.എസ്.സി നടത്തിയ ലൈബ്രേറിയന്‍ ഗ്രേഡ് നാല് പുനഃപരീക്ഷയില്‍ ക്രമക്കേട് നടന്നതായി പരീക്ഷയെഴുതിയവരുടെ ആരോപണം. 2016 ഡിസംബര്‍ ഒന്നിന് നടത്തിയ കാറ്റഗറി നമ്പര്‍ 507/ 2015 ലൈബ്രേറിയന്‍ ഗ്രേഡ് 4 പരീക്ഷ യോഗ്യതയില്ലാത്ത െഗസ്റ്റ് അധ്യാപകന് ചോദ്യകര്‍ത്താവും പരീക്ഷാർഥിയും ആയെന്ന കാരണത്താല്‍ റദ്ദാക്കിയിരുന്നു.
എന്നാല്‍, വീണ്ടും പരീക്ഷ നടത്തിയപ്പോള്‍ കൂടുതല്‍ ക്രമക്കേട് നടന്നതായി ഇവര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. പുനഃപരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും സ്വകാര്യ ഗൈഡില്‍നിന്ന് പകര്‍ത്തിയതാണ്. പാര്‍ട്ട്- എ സബ്ജക്ട് വിഭാഗത്തില്‍ 80ല്‍ 56 ചോദ്യങ്ങളും ഒരു ഗൈഡില്‍നിന്ന് അതേപടി പകർത്തിയിരിക്കുകയാണ്. ഗൈഡിലെ 61ാം പേജ് മുതല്‍ 81 വരെയും 115 മുതല്‍ 217 വെരയുമുള്ള പേജുകളില്‍നിന്ന് ചോദ്യങ്ങള്‍ ഉത്തരങ്ങളുടെ ഓപ്ഷന്പോലും മാറാതെയാണ് എടുത്തിരിക്കുന്നത്.
ലൈബ്രറി സയന്‍സ് വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് യോഗ്യത. എന്നാല്‍, ഭൂരിഭാഗം ചോദ്യങ്ങളും പി.ജി നിലവാരത്തിലുള്ള യു.ജി.സി നെറ്റ് പരീക്ഷ ചോദ്യ മാതൃകയിലാണ് വന്നിരുന്നത്. 11 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പി.എസ്.സി ഈ തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. എന്നാല്‍, ഗൈഡിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് അവസാന അവസരത്തില്‍ പരീക്ഷ എഴുതിയ പലര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. പരീക്ഷ എഴുതിയവര്‍ കൂട്ടായി പരാതി നല്‍കിയിട്ടും പി.എസ്.സി ഹിയറിങ്ങിനുവിളിക്കാതെ തുടര്‍ നടപടികളുമായി മുന്നോട്ടുപോവുകയാണ്. വിവിധ ജില്ലകളില്‍നിന്ന് പരീക്ഷ എഴുതിയ പ്രശാന്ത്, ബിനു ബാബു, സജോ കെ ജോണ്‍, എം.കെ. സുധീഷ് കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.