തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി; കല്ലുപ്പാറയിൽ എൻ.ഡി.എക്ക് അപ്രതീക്ഷിത ജയം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ 10നാണ് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചത്. ഫലം കമീഷൻ വെബ്സൈറ്റിലെ ‘ട്രെൻഡ്’ വിൻഡോയിൽ ലഭിക്കും. ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 97 സ്ഥാനാർഥികൾ ജനവിധി തേടി. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 74.38 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ എൻ.ഡി.എക്ക് അപ്രതീക്ഷിത ജയം

തിരുവല്ല കല്ലുപ്പാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് അപ്രതീക്ഷിത ജയം. ഇന്ന് രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന വോട്ടെണ്ണലിൽ എൻ.ഡി.എ സ്ഥാനാർഥി രാമചന്ദ്രനാണ് 93 വോട്ടുകൾക്ക് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി സുജ സുജ സത്യന്റെ ഭർത്താവും എൽ.ഡി.എഫ് ഗ്രാമ പഞ്ചായത്തംഗമായിരുന്ന സത്യൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 14 വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. യു.ഡി.എഫ് 7, എൽ.ഡി.എഫ് 5, ബി.ജെ.പി 2 എന്നതാണ് നിലവിലെ കക്ഷിനില. വിജയിച്ച എൻ.ഡി.എ സ്ഥാനാർത്ഥി 454 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 361 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 155 വോട്ടുകളും ലഭിച്ചു.

Tags:    
News Summary - Counting of local by-elections has started in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.