ഭാര്യക്ക് വയസ്സ് 17; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

വർക്കല: നവവരൻ പോക്സോ കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശിയായ 24 വയസ്സുള്ള യുവാവിനെയാണ് കഴിഞ്ഞ ദിവസം അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വർക്കല സ്വദേശിനിയായ 17കാരിയെ വിവാഹം ചെയ്തതിനാണ് നവവരൻ അറസ്റ്റിലായത്. ആറുമാസം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വയസ്സ് മറച്ചുവെച്ച് വിവാഹം നടത്തിയതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവിന്റെ മാതാപിതാക്കളും പ്രതികളാണ്.

വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ പെൺകുട്ടി ഗർഭിണിയായി.

തുടർന്ന്, വർക്കലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയപ്പോഴാണ് പ്രായപൂർത്തിയായില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്. ഭർത്താവിനെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Wife is 17 years old; Newlywed arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.