മാതൃഭാഷ അവകാശ ജാഥ തുടങ്ങി കോടതി ഭാഷ മലയാളമാക്കണം –മന്ത്രി

കാസര്‍കോട്: ഐക്യ മലയാള പ്രസ്ഥാനത്തിന്‍െറ മാതൃഭാഷ അവകാശ ജാഥ കാസര്‍കോട്ടുനിന്നും ആരംഭിച്ചു.
 പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഫലവൃക്ഷത്തൈ കൈമാറി മന്ത്രി ഇ. ചന്ദ്രശേഖരനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കോടതി ഭാഷ പൂര്‍ണമായും മലയാളത്തിലാക്കണമെന്ന് മന്ത്രി പറഞ്ഞു.  വ്യവഹാരവുമായത്തെുന്ന സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലായിരിക്കണം കോടതി നടപടികള്‍. ഹൈകോടതിയില്‍ നടപടികള്‍ മലയാളത്തിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍, വിധിപകര്‍പ്പ് മലയാളത്തില്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം ഐക്യവേദി പ്രസിഡന്‍റ് ഡോ. വി.പി. മാര്‍ക്കോസ് നയിക്കുന്ന ജാഥ 31ന് തിരുവനന്തപുരത്ത് സമാപിക്കും.  മലയാളം മാധ്യമ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ പരീക്ഷകളും പ്രവേശ പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അനുവദിക്കുക, കോടതി ഭാഷ മലയാളമാക്കുക, മലയാള നിയമം നടപ്പില്‍ വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ.
ജി.ആനന്ദന്‍ അധ്യക്ഷത വഹിച്ചു. പെരിയമന ഈശ്വരന്‍ നമ്പൂതിരിയെ ആദരിച്ചു. ഡോ. പി. പവിത്രന്‍, മുനീസ അമ്പലത്തറ, നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു. സുരേഷ് പുത്തനപറമ്പില്‍ സ്വാഗതവും എം.എസ്. നസീറ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലും ജാഥക്ക് സ്വീകരണം നല്‍കി.

 

Tags:    
News Summary - court language,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.