കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം സീറ്റിൽ സർക്കാർ ഫീസ് ഈടാക്കണമെന്ന ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) നിർദേശം കേരളത്തിൽ നടപ്പാക്കേണ്ടെന്ന് ഹൈകോടതി.
2017ൽ കേരള മെഡിക്കൽ എജുക്കേഷൻ ആക്ട് നിലവിൽ വന്നതോടെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ മാനേജ്മെന്റ്, സർക്കാർ ക്വോട്ടകളെന്ന വേർതിരിവില്ലെന്നും എല്ലാ സീറ്റുകളിലേക്കും എൻട്രൻസ് കമീഷണറാണ് അലോട്ട്മെൻറ് നടത്തുന്നതെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
എൻ.എം.സി നിർദേശത്തിനെതിരെ കേരള ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെന്റ് ഫെഡറേഷൻ, കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
50 ശതമാനം മെറിറ്റ് സീറ്റിൽ സർക്കാർ ഫീസ് എന്നത് നിയമപരമല്ലെന്ന് ആരോപിച്ചാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. ഈ നിർദേശമൊഴികെ ഫീസ് സംബന്ധിച്ച് എൻ.എം.സി ഉത്തരവിലുള്ള മറ്റ് നിർദേശങ്ങൾ അഡ്മിഷൻ ആൻഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി പാലിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.