തൃശൂർ: മകെൻറ ഭാര്യക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ ഭർതൃ പിതാവ് യുവതിക്ക് 20 ലക്ഷം രൂപ പരിഹാര ം നൽകണമെന്ന് തൃശൂർ കോടതി വിധിച്ചു. മൊഴി ചൊല്ലിയ ഭർത്താവ് യുവതിക്ക് പ്രതിമാസം 10,000 രൂപ ചെലവിന് നൽകണമെന്നു ം മഹർ അടക്കം 44 പവെൻറ സ്വർണാഭരങ്ങൾ തിരിെക നൽകണമെന്നുംകോടതി ഉത്തരവിട്ടു. മരുമകളെയും അവളുടെ പിതാവിനെയും ചേർ ത്ത് ലൈംഗികാരോപണം ഉന്നയിച്ച് കള്ള പരാതി നൽകിയ വടക്കാഞ്ചേരി മങ്കര പുളിക്കൽ കുഞ്ഞാലനെതിരെയാണ് വിധി. കുഞ്ഞ ാലൻ, ഭാര്യ സാജിത, മകൻ മുഹമ്മദ് സാലിക് എന്നിവർക്കെതിരെ പെരുമ്പിലാവിലെ യുവതിയുടെ ഹരജിയിലാണ് ഉത്തരവ്.
വിവാഹം കഴിഞ്ഞ് ഭർത്താവ് വിദേശത്തേക്ക് പോയശേഷം തന്നോടുള്ള ഭർതൃപിതാവിെൻറ സമീപനം മോശമായിരുന്നുവെന്ന് യുവതി ഹരജിയിൽ പറഞ്ഞു. വഴങ്ങാതായപ്പോൾ രോഗിയാക്കാൻ ശ്രമിച്ചു. മലപ്പുറത്തെ കൗൺസിലിങ്ങ് സെൻററിൽ ചികിത്സ നടത്തിയതായി റസീറ്റ് സംഘടിപ്പിച്ചു. പിന്നീട് തന്നെ പിതാവ് പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി കൗൺസിലറോട് പറഞ്ഞതായി കുഞ്ഞാലൻ യുവതിയുടെ വീട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്രെ.
പിതാവിനെതിരെ ബലാത്സംഗത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുന്നംകുളം ഡിവൈ.എസ്.പി.ക്ക് കുഞ്ഞാലൻ പരാതി നൽകി. ഡിവൈ.എസ്.പി യുവതിയെയും മാതാപിതാക്കളെയും വിളിച്ച് കേസെടുക്കുമെന്നും വാർത്ത വരുത്തി നാണം കെടുത്തുമെന്നും പറഞ്ഞതായി യുവതി മൊഴിനൽകി.
പിന്നീട് വിദേശത്തുനിന്ന് ഭർത്താവ് വിവാഹബന്ധം വേർപ്പെടുത്തി കത്തയച്ചു. മഹറും ഭർതൃവീട്ടുകാർ നൽകിയ സ്വർണാഭരണങ്ങളും തിരികെ വാങ്ങി. യുവതിയുടെ മറ്റ് സ്വർണാഭരണങ്ങൾ ഭർതൃവീട്ടുകാർ കൈവശംവെച്ചു. ഇതേക്കുറിച്ച് പരാതി നൽകിയപ്പോൾ കുറച്ച് ഡിവൈ.എസ്.പി.യുടെ ഓഫിസിൽവെച്ച് തിരികെ നൽകി. ബാക്കി പിന്നീട് നൽകാമെന്നും പറഞ്ഞു. പരാതി ഡിവൈ.എസ്.പി അവസാനിപ്പിച്ചു.
സ്വർണം തിരികെ നൽകാതായപ്പോഴാണ് യുവതി കുടുംബ കോടതിയിൽ ഹരജി നൽകിയത്. വിചാരണക്കിടെ പിതാവ് യുവതിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കുഞ്ഞാലൻ കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. മാതാവിെൻറ അറിവോടെയായിരുന്നു പീഡനമെന്നും ആരോപിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തു. കുഞ്ഞാലെൻറ ആരോപണം കളവാണെന്ന് പൊലീസ് കണ്ടെത്തി. അയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇതടക്കം കുഞ്ഞാലനെതിരെ എല്ലാ രേഖകളും കുടുംബ കോടതിയിൽ യുവതി ഹാജരാക്കി. തുടർന്നാണ് യുവതി ആവശ്യപ്പെട്ട നഷ്ടപരിഹാരം കോടതി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.