കോഴിക്കോട്: കാസർകോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആൾക്കൊപ്പം വിമാന യാത്രചെയ്തവർ വിവരം അറിയിക്കണമെ ന്ന് കോഴിക്കോട് ജില്ല കലക്ടറുടെ നിർദേശം.
മാർച്ച് 11ന് രാവിലെ 7.30നുള്ള എയർ ഇന്ത്യയുടെ ഐ.എക്സ് 344 നമ്പർ വ ിമാനത്തിലാണ് രോഗം ബാധിച്ചയാൾ ദുബൈയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. രോഗിയുടെ കൂടെ യാത്ര ചെയ്തവരെയും രോഗിയുമായി നേരിട്ട് ഇടപഴകിയവരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതിനായി ഈ വിമാനത്തിൽ യാത്ര ചെയ്തവരും രോഗികളുമായി നേരിട്ട് ഇടപഴകിയവരുമായ കോഴിക്കോട് സ്വദേശികൾ ഉണ്ടെങ്കിൽ ഉടൻതന്നെ ജില്ല കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഇവർ 14 ദിവസം നിർബന്ധമായും വീട്ടിൽ കഴിയണം.
രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി അടുത്തുള്ള മെഡിക്കൽ ഓഫിസറെ ബന്ധപ്പെടണം. ഇവർ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകാൻ പാടുള്ളതല്ലെന്നും കലക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചു. വിവരങ്ങൾക്ക് ജില്ല കൺട്രോൾ റൂം : 04952373901, 2371471, 2371002.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.