തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സാമൂഹിക വ്യാപനമുണ്ടായോ എന്നറിയാൻ റാൻഡം സാമ്പിൾ പരിശോധന നടത്തും. ഒറ്റ ദിവസം 3000 പേരുടെ സാമ്പിളുകളായിരിക്കും പരിശോധനക്കായി എടുക്കുക. ചൊവ്വാഴ്ച മുതൽ ഹോട്ട്സ്പോട്ടുകളിലെ ഉൾപ്പെടെ പൊതുജനങ്ങളിൽനിന്ന് സാമ്പിൾ ശേഖരിക്കും.
രണ്ടാം തവണയാണ് സംസ്ഥാനത്ത് റാൻഡം സാമ്പിൾ പരിശോധന നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഞായറാഴ്ച മാത്രം 53 പേർക്കും മേയ് 23 ന് 62 പേർക്കും 22ന് 42 പേർക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ നിരവധി പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് റാൻഡം സാമ്പിൾ പരിശോധിക്കാനുള്ള തീരുമാനം.
രോഗ ലക്ഷണമില്ലാത്തവർ, സമ്പർക്ക പട്ടികയിൽ ഇല്ലാത്തവർ, വിദേശയാത്ര ചരിത്രമില്ലാത്തവർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ തുടങ്ങിയവരിൽ നിന്നെല്ലാമായിരിക്കും പരിശോധനക്കായി സാമ്പിൾ ശേഖരിക്കുക.
ഇവ പി.സി.ആർ പരിശോധനക്ക് വിധേയമാക്കി രോഗനിർണയം നടത്തും.
നേരത്തേ, കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ റാൻഡം സാമ്പിൾ പരിശോധന നടത്തിയിരുന്നു. ഏപ്രിൽ 26 നായിരുന്നു ആദ്യ റാൻഡം സാമ്പിൾ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.