പെരിന്തൽമണ്ണ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പെരിന്തൽമണ്ണ സ്വദേശി മൊയ്ദൂപ്പയാണ് (82) കോവിഡ് ബാധിച്ച് മരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾ രോഗബാധിതനായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 20 ആയി.
പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 30നാണ് മൊയ്ദൂപ്പയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. പരിശോധനയില്‍ ന്യൂമോണിയ, ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾ പ്രവർത്തന രഹിതമാവുന്ന മൾട്ടി ഓർഗൻ ഡിസ്ഫങ്ഷൻ എന്നിവ കണ്ടെത്തിയിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിെൻറ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ ടോസിലിസുമാബ് എന്നിവ നൽകിയിരുന്നു.
രോഗിയുടെ നില വീണ്ടും വഷളായതോടെ വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.