തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേ 2020 മേയ് 12 മുതല്‍ ആരംഭിച്ച പ്രത്യേക ട്രെയിനുകളില്‍ വിവിധ ക്ലാസുകളില്‍ പരിമിതമായ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് വിതരണം ആരംഭിച്ചു. ഈ പ്രത്യേക ട്രെയിനുകളില്‍ ആര്‍.എ.സി. ഉണ്ടായിരിക്കില്ല .2020 മേയ് 22ന് പുറപ്പെടുന്ന ട്രെയിനുകളില്‍ മാറ്റം ബാധകമാക്കും, അതായത് 2020 മേയ് 15ന് ആരംഭിക്കുന്ന ബുക്കിങ്ങില്‍ആര്‍.എ.സി (റിസര്‍വേഷന്‍ എഗന്‍സ്റ്റ് കാന്‍സലേഷന്‍) സംവിധാനം 2020 മേയ് 12ന് ആരംഭിച്ച പ്രത്യേകട്രെയിനുകളില്‍\അനുവദിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ റെയിവേ തീരുമാനിച്ചു. അതോടൊപ്പം താഴെ പറയുന്ന പരമാവധിപരിധിക്കനുസരിച്ച് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിൻെറ അടിസ്ഥാനത്തില്‍ ക്ലാസ്- പരമാവധി വെയിറ്റിംഗ് ലിസ്റ്റ് പരിധി
1 എ.സി ക്ലാസ് - 20
എക്സിക്യൂട്ടീവ് ക്ലാസ് - 20
2 എ.സി - 50
3 എ.സി - 100
എ.സി. ചെയര്‍കാര്‍ - 100 (ഭാവിയില്‍ എ.സി. ചെയര്‍കാറുള്ള ട്രെയിന്‍ അനുവദിക്കുകയാണെങ്കില്‍ മാത്രം ബാധകം)
സ്ലീപ്പര്‍ - 200 (ഭാവിയില്‍ സ്ലീപ്പർ ഉള്ള ട്രെയിന്‍ അനുവദിക്കുകയാണെങ്കില്‍ മാത്രം ബാധകം)
2020 മേയ് 12വി ആരംഭിച്ച ട്രെയിനുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ താഴെപ്പറയുന്ന മറ്റു ചില തീരുമാനങ്ങള്‍ കൂടി കൈക്കൊണ്ടിട്ടുണ്ട്
-വെയിറ്റിംഗ് ലിസ്റ്റുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങള്‍ അനുവദനീയമായിരിക്കും.
-പ്രീമിയം/തത്ക്കാല്‍ ക്വാട്ടകള്‍ നിര്‍വചിച്ചിട്ടില്ല.
-മുതിര്‍ന്ന പൗരന്മാരുടെ ക്വാട്ട, വനിതകളുടെ ക്വാട്ട, ദിവ്യാംഗ ജനങ്ങള്‍ക്കുള്ള ക്വാട്ട (എച്ച്.പി) എന്നിവ നിലവിലുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വചിക്കും.
-പണം തിരിച്ചുനല്‍കല്‍ നിയമം അതായത് ട്രെയിന്‍ ചാര്‍ജ്ജിന്റെ 50%ത്തോടെ 24 മണിക്കൂര്‍ മുന്‍പുവരെ റദ്ദാക്കുന്നതും ചാര്‍ജ്ജൊന്നും തിരിച്ചുകിട്ടാതെ ട്രെയിന്‍ തിരിക്കുന്നതിന് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കുന്നതും തടഞ്ഞിട്ടുണ്ട്, വിശദമാക്കിയ പണം തിരിച്ചുനല്‍കല്‍ നിയമം അതായത് റെയില്‍വേ കാന്‍സലേഷന്‍ ആന്റ് റീഫണ്ട് റൂള്‍സ് 2015 ബാധകമായിരിക്കും.
-2020 മേയ് 22 മുതല്‍ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമായിരിക്കും; അതായത് 2020 മേയ് 15ന് ആരംഭിക്കുന്ന ബുക്കിംഗുകളില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.