കൊച്ചി: എറണാകുളം മാർക്കറ്റിലെ കൂടുതൽപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചിയിൽ കർശന നിയന്ത്രണം. ജനങ്ങളോട് അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.
രോഗലക്ഷണമുള്ളവർ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. സാമൂഹിക അകലം കർശനമാക്കും. മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും. ആൾക്കൂട്ടം അനുവദിക്കില്ല. അഗ്നിരക്ഷ സേനയുടെ സഹായത്തോടെ എറണാകുളം മാർക്കറ്റ് അണുവിമുക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ബുധനാഴ്ച ജില്ലയിൽ 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് ജില്ല ഭരണകൂടത്തിെൻറ നീക്കം. എറണാകുളം മാർക്കറ്റിനൊപ്പം തോപ്പുംപടി കൂടി കണ്ടെയ്ൻമെൻറ് സോണുകളാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.