തിരുവനന്തപുരം: സംസ്ഥാനത്ത് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 55 പേരുടെ ഉറവിടമറിയില്ല. വിദേശത്ത് നിന്ന് എത്തിയ 122 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 96 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരിൽ 33 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 679 പേർ രോഗമുക്തി നേടി. നാല് പേർ കോവിഡ് ബാധിച്ച് മരിച്ചു.
തിരുവനന്തപുരം 227 , കൊല്ലം 95 , പത്തനംതിട്ട 63 , ഇടുക്കി 07 , കോട്ടയം 118 , ആലപ്പുഴ 84 , എറണാകുളം 70 , തൃശൂർ 109 , പാലക്കാട് 86 , മലപ്പുറം 112 , കോഴിക്കോട് 67 , വയനാട് 53 , കണ്ണൂർ 43 , കാസർകോട് 38 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം.
സംസ്ഥാനത്ത് 486 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. പെരുന്നാളിന് 100 പേർക്കാണ് പ്രാർഥന നടത്താൻ അനുമതിയുള്ളത്. പള്ളികളിലെ സൗകര്യമനുസരിച്ച് എണ്ണം ക്രമീകരിക്കും. തിരുവനന്തപുരത്ത് വലിയ രീതിയിൽ രോഗബാധയുണ്ട്. പലയിടത്തും 18 പേരെ പരിശോധിച്ചാൽ ഒരാൾ പോസിറ്റീവാകുന്ന സാഹചര്യമുണ്ട്. ക്ലസ്റ്ററുകൾ രോഗബാധ കുറയുന്നില്ല. തൃശൂരിൽ പട്ടാമ്പി ക്ലസ്റ്ററിൽ നിന്നുള്ള രോഗികളുടെ എണ്ണം കൂടുന്നു. മലപ്പുറത്ത് രോഗികളിൽ കൂടുതലും കൊണ്ടോട്ടിയിലാണ്. വിവാഹചടങ്ങുകൾ രോഗബാധയുടെ കേന്ദ്രമായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ സംരഭകത്വ വികസന പദ്ധതി
കേരള ഫിനാഷ്യൽ സർവീസ് കോർപ്പറേഷനുമായി സഹകരിച്ച് സംരംഭകർക്കായി സംരഭകത്വ വികസന പദ്ധതി. പ്രതിവർഷം 1000 സംരംഭകരെന്ന തോതിൽ 5000 പേർക്ക് അഞ്ച് വർഷം കൊണ്ട് വായ്പ നൽകും. പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നൽകുക. പ്രൊജക്ടിെൻറ 90 ശതമാനം വരെ വായ്പയായി ലഭിക്കും. 10 ശതമാനമായിരുക്കും പലിശനിരക്ക്. ഇതിൽ മൂന്ന് ശതമാനം സർക്കാർ വഹിക്കും. ഏഴ് ശതമാനമായിരിക്കും ഫലത്തിൽ വായ്പ പലിശ നിരക്ക്. സ്റ്റാർട്ട് അപുകൾക്ക് 10 കോടി വരെ പ്രവർത്തന മൂലധന വായ്പയായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.