ആലപ്പുഴ: കോവിഡ് മാനദണ്ഡം പാലിക്കുന്നതിെൻറ ഭാഗമായി മൃതദേഹം ദഹിപ്പിക്കാൻ ആലപ്പുഴ ലത്തീൻ രൂപത തീരുമാനം. ബിഷപ് ജയിംസ് ആനാപറമ്പിൽ പുറത്തിറക്കിയ പ്രത്യേക വിജ്ഞാപനത്തെ തുടർന്ന്, ചൊവ്വാഴ്ച വൈകീട്ട് മാരാരിക്കുളത്തും രാത്രി കാട്ടൂരിലും കോവിഡ് ബാധിച്ച് മരിച്ച രണ്ട് വയോധികരുടെ മൃതദേഹം ദഹിപ്പിച്ചു.മാരാരിക്കുളം തെക്ക് കാട്ടൂർ തെക്കേത്തെക്കൽ തോമസിെൻറ ഭാര്യ മറിയാമ്മയുടെ (85) മൃതദേഹം കാട്ടൂർ സെൻറ് മൈക്കിൾസ് ദേവാലയ സെമിേത്തരിയിലും മാരാരിക്കുളം വടക്ക് കാനാശ്ശേരിൽ ത്രേസ്യാമ്മയുെട (അച്ചാമ്മ) മൃതദേഹം മാരാരിക്കുളം സെൻറ് അഗസ്റ്റിൻ ദേവാലയ സെമിത്തേരിയിലുമാണ് ദഹിപ്പിച്ചത്.
മൃതദേഹങ്ങൾ ദഹിപ്പിക്കലിന് ഫ്രാൻസിസ് മാർപാപ്പ നേരത്തെ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഭാരതീയ ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ ഇതാദ്യമാണ്. കോവിഡ് മരണങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടത്തിെൻറയും ആരോഗ്യപ്രവർത്തകരുടെയും അഭ്യർഥനകൂടി പരിഗണിച്ചാണ് തീരുമാനമെന്ന് ബിഷപ് വ്യക്തമാക്കി. സർക്കാർ നടപടികൾക്ക് ശേഷം ഇടവക സെമിത്തേരികളിൽ മൊബൈൽ ക്രിമേഷൻ യൂനിറ്റുകൾവഴി ദഹനം നടത്താനാണ് നിർദേശം.
ശവദാഹത്തിനുള്ള കേന്ദ്രങ്ങളിലും ഇത് നടത്താം. െസമിത്തേരിയിലല്ലെങ്കിൽ ഭസ്മം ആദരവോടെ കൊണ്ടുവന്ന് ലിറ്റർജി കമീഷൻ നൽകിയ അേന്ത്യാപചാര ക്രമം പാലിച്ച് സെമിത്തേരിയിൽ അടക്കണം. ആലപ്പുഴ ലത്തീൻ രൂപതയുടെ തീരുമാനം മാതൃകപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.