കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇടപ്പള്ളി തൃക്കാക്കര പൈപ്പ്‌ലൈൻ സ്വദേശി ദേവസി ആലുങ്കൽ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 80 വയസായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് മരണം എന്നാണ് കരുതിയിരുന്നത്. എന്നാൽ മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. ദേവസിയുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1977ൽ ജനതാപാർട്ടി സ്ഥാനാർഥിയായി ടി.എം ജേക്കബിനെതിരെയും 1992ൽ പി.പി തങ്കച്ചനെതിരെയും ഇദ്ദേഹം നിയമസഭയിേലക്ക് മത്സരിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു ആലുങ്കൽ േവസി. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്ക്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.